ദേശീയം

പി.ചിദംബരത്തെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ്: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ ചോദ്യം ചെയ്തുവെന്ന് ചിദംബരം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ആറ് മണിക്കൂര്‍ ചോദ്യംചെയ്തു. ചൊവ്വാഴ്ച രാവിലെ 11 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയ ചിദംബരം വൈകീട്ട് അഞ്ചിനാണ് മടങ്ങിയത്.

തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെയും കുറ്റങ്ങളൊന്നും ആരോപിക്കാതെയുമാണ് രണ്ടാംതവണയും അധികൃതര്‍ ചോദ്യം ചെയ്തതെന്ന് പി.ചിദംബരം ട്വീറ്റ് ചെയ്തു. ചിദംബരത്തിന്റെ മൊഴി രേഖപ്പെടുത്തുകയാണ് ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജൂണ്‍ അഞ്ചിനാണ് ചിദംബരത്തെ കേസില്‍ ആദ്യം ചോദ്യംചെയ്യുന്നത്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയെ ഈ കേസില്‍ അധികൃതര്‍ നേരത്തെ ചോദ്യംചെയ്തിരുന്നു. കേസില്‍ ജൂണ്‍ പത്തുവരെ ചിദംബരത്തെ അറസ്റ്റുചെയ്യരുതെന്ന് പ്രത്യേക കോടതി നിര്‍ദ്ദേശിച്ചിരുന്നു.

പി ചിദംബരം ധനമന്ത്രി ആയിരിക്കെ മുംബൈ ആസ്ഥാനമായ ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ കാര്‍ത്തി അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്