ദേശീയം

എനിക്ക് തോക്കില്ല, ആകെയുള്ളത് ജനങ്ങളുടെ പിന്തുണ; പറയാനുള്ളത് കേള്‍ക്കാതെ പോകില്ലെന്ന് ഗവര്‍ണറോട് കെജരിവാള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ നടത്തിവരുന്ന തന്റെ  സമരം സംസ്ഥാനത്തെ ജനങ്ങളെ ദ്രോഹിക്കുന്നവര്‍ക്കെതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ജനസേവനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നവര്‍ക്ക് എതിരെയാണ് താന്‍ സമരം നടത്തുന്നതെന്നും എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

ജനാധിപത്യ ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി സമരം നടത്തുന്നത്. തങ്ങളെ ഭരിക്കാന്‍ സമ്മതിക്കാതെ ഗവര്‍ണറെയും മറ്റ് ഐഎഎസ് ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് നരേന്ദ്ര മോദി പകവീട്ടുകയാണെന്ന് കെജരിവാളും സമരമിരിക്കുന്ന മറ്റ് മന്ത്രിമാരും ആരോപിക്കുന്നു. 

ഐഎഎസ് ഉദ്യോഗസ്ഥരോട് സര്‍ക്കാരിനൊപ്പം സഹകരിക്കാനുള്ള ഉത്തരവിറക്കുന്നതുവരെ ഗവര്‍ണറുടെ വസതിയില്‍ നിന്ന് പോകില്ലെന്ന് കെജരിവാള്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നുമാസമായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കാനോ തങ്ങള്‍ നല്‍കുന്ന ഉത്തരവുകള്‍ പാലിക്കാനോ ഉദ്യോഗസ്ഥര്‍ കൂട്ടാക്കുന്നില്ലെന്നും കെജരിവാള്‍ പറഞ്ഞു. രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഐഎഎസ് ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണം നടത്താതെയിരിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോയെന്നും കെജരിവാള്‍ ചോദിക്കുന്നു. ഡല്‍ഹിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറാന്‍ താന്‍ ഗവര്‍ണറോട് അപേക്ഷിച്ചതാണെന്നും എന്നാല്‍ അദ്ദേഹം തന്റെ ബോസിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഡല്‍ഹി മുഖ്യമന്ത്രി പറയുന്നു. 

താന്‍ ഇതുവരെ നടത്തിയതില്‍ ഏറ്റവും സൗകര്യപ്രദമായ ധര്‍ണയാണ് ഗവര്‍ണറുടെ വസതിയില്‍ നടത്തുന്നതെന്നും അദ്ദേഹം തമാശ പങ്കുവച്ചു. രാജ് നിവാസില്‍ നിന്നും ഗവര്‍ണര്‍ തങ്ങള്‍ക്ക് വെള്ളമെങ്കിലും നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

കെജരിവാളും കൂട്ടരും തനിക്കെതിരെ തോക്കു ചൂണ്ടുകയാണ് എന്നുള്ള ലെഫ്റ്റനന്റ് ഗവര്‍ണര്‍ ബായിജാലിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ കെജരിവാളിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു- ഞാനൊരു പാവം മനുഷ്യനാണ്, എന്റെ കയ്യില്‍ തോക്കില്ല, എന്റെ ജനങ്ങളുടെ പിന്തുണ മാത്രമാണ് എനിക്കുള്ളത്. നിങ്ങള്‍ എന്നെ കേള്‍ക്കും വരെ ഞാനിവിടം വിട്ടുപോകില്ല.

രാജ്  നിവാസിലെ സന്ദര്‍ശക മുറിയില്‍ തിങ്കളാഴ്ചയാണ് കെജരിവാളും മന്ത്രിമാരായ മനീഷ് സിസോദിയ,സത്യേന്ദര്‍ ജെയിന്‍,ഗോപാല്‍ റായി എന്നിവര്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഇവിടെയിരുന്നു തന്നെയാണ് മുഖ്യമന്ത്രി ഭരണ കര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും. പാവപ്പെട്ടവര്‍ക്ക് റേഷന്‍ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് ഉദ്യോഗസ്ഥവൃന്ദം എതിര് നില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സമരം ആരംഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍