ദേശീയം

റണ്‍വേയില്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; കൂട്ടിയിടി ഒഴിവായത് അവസാന നിമിഷം

സമകാലിക മലയാളം ഡെസ്ക്

വാരാണസി: ഉത്തര്‍പ്രദേശിലെ വാരാണസി വിമാനത്താവളത്തില്‍ വിമാനങ്ങളുടെ കൂട്ടിയിടി അവസാന നിമിഷം ഒഴിവായി. റണ്‍വേയില്‍ വച്ച് സ്‌പൈസ് ജെറ്റ് വിമാനവും ഇന്‍ഡിഗോ വിമാനവുമാണ് നേര്‍ക്കു നേര്‍ വന്നത്.

178 യാത്രക്കാരുമായി ഇന്‍ഡിഗോ വിമാനം ടേക്ക് ഓഫിന് ഒരുങ്ങുമ്പോഴായിരുന്നു സംഭവം. സ്‌പൈസ് ജെറ്റ് വിമാനം അശ്രദ്ധമായി റണ്‍വേ മുറിച്ച് ഹോള്‍ഡിങ് പോയിന്റിലേക്ക് നീങ്ങുകയായിരുന്നു. ഇതു ശ്രദ്ധയില്‍ പെട്ട എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാര്‍ ഇന്‍ഡിഗോ പൈലറ്റിനെ വിവരം അറിയിച്ച് ടേക്ക് ഓഫ് നിര്‍ത്തിവയ്ക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് സ്‌പൈസ് ജെറ്റിലെ രണ്ടു പൈലറ്റുമാരെയും ജോലിയില്‍നിന്നു മാറ്റി. വിവരം സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിനെ അറിയിച്ചതായും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്