ദേശീയം

സമരത്തില്‍ നിന്നും പിന്മാറാതെ കെജ് രിവാള്‍; ലഫ്.ഗവര്‍ണറുടെ വസതിയിലെ കുത്തിയിരിപ്പ് സമരം തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്.ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരിപ്പ് സമരം തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ഡല്‍ഹി സര്‍ക്കാരിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കണം എന്ന ആവശ്യപ്പെട്ട് തിങ്കളാഴ്ച ആരംഭിച്ച കുത്തിയിരിപ്പ് സമരമാണ് രണ്ട് രാത്രി പിന്നിട്ട് തുടരുന്നത്.

ലഫ്.ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിന്റെ സന്ദര്‍ശക മുറിയിലാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സമരം. ഞങ്ങള്‍ ഡല്‍ഹിയെ സ്‌നേഹിക്കുന്നു, ഞങ്ങള്‍ക്ക് ഡല്‍ഹിയെ കുറിച്ച് കരുതലുണ്ട്. ഡല്‍ഹിക്ക് വേണ്ടി ഞങ്ങള്‍ ചെയ്യുന്നതെല്ലാം തടസപ്പെടുന്നത് ഞങ്ങളെ ഉലയ്ക്കുന്നു. ഡല്‍ഹിയെ ഒരുമിച്ച് മുന്നോട്ടു നയിക്കാം എന്നാണ് സമരം തുടരുന്നതിനിടെ കെജ് രിവാള്‍ ട്വീറ്റ് ചെയ്തത്. അതിനിടെ കെജ് രിവാളിനൊപ്പം സമരത്തില്‍ പങ്കെടുക്കുന്ന ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്ന്‍ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. 

പാവപ്പെട്ടവര്‍ക്ക് റേഷന്‍ വീട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിക്ക് ഉദ്യോഗസ്ഥവൃന്ദം എതിര് നില്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെജ് രിവാളും മന്ത്രിമാരും സമരം ആരംഭിച്ചത്. ഡല്‍ഹി ചീഫ് സെക്രട്ടറിയായ അന്‍ഷു പ്രകാശിനെ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ നാല് മാസമായി ചുമതലകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഇതോടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി