ദേശീയം

കശ്മീരില്‍ സൈന്യത്തിന്റെ വെടിവെയ്പ്: കൗമാരക്കാരന്‍ കൊല്ലപ്പെട്ടു;യുവതിക്ക് പരിക്ക്‌ 

സമകാലിക മലയാളം ഡെസ്ക്

പുൽവാമ: സൗത്ത്​ കശ്​മീരിലെ പുൽവാമ ജില്ലയിൽ സൈന്യത്തിന്റെ വെടിവെപ്പിൽ ഒരു കൗമാരക്കാരൻ മരിക്കുകയും ഒരു യുവതിക്ക്
 പരിക്കേൽക്കുകയും ചെയ്​തതായി പൊലീസ്​. വികാസ്​ അഹമദ്​(18) ആണ്​ കൊല്ലപ്പെട്ടത്​. 

ഗുരുതരമായി പരിക്കേറ്റ വികാസ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോകും വഴിയാണ്​ മരിച്ചത്​.യുവതിക്ക്​ കാൽമുട്ടിനു മുകളിലായാണ്​​ പരിക്കേറ്റത്​. പ്രതിഷേധക്കാർക്കു നേരെ സൈന്യം നിറയൊഴിക്കുകയായിരുന്നു. റമദാൻ മാസത്തിൽ സൈനിക ഒാപ്പറേഷൻ നിർത്തി വെച്ച ശേഷം ആദ്യമായാണ്​ സൈന്യത്തി​ന്റെ വെടിവെപ്പിൽ സിവിലിയൻ കൊല്ലപ്പെടുന്നത്​. പുൽവാമയിലെ നൗപോറ ഗ്രാമത്തിലാണ്​ വെടിവെപ്പ്​ നടന്നത്​. കല്ലേറിനെ തുടർന്ന്​ ആകാശത്തേക്കാണ്​​ വെടിവെച്ചതെന്നാണ്​ സൈന്യത്തി​ന്റെ വിശദീകരണം. 

ഇന്ന്​ ഉച്ചക്ക്​ ശ്രീനഗറിൽ ഭീകരവാദികളെന്നു സംശയിക്കുന്നവർ സുരക്ഷ ചെക്​പോസ്​റ്റിനു നേരെ നടത്തിയ വെടിവെപ്പിൽ രണ്ട്​ പൊലീസ്​ ഉദ്യോഗസ്​ഥർക്കും മൂന്ന്​ സിവിലിയൻമാർക്കും പരിക്കേറ്റിരുന്നു. മുതിർന്ന മാധ്യമപ്രവർത്തക​ൻ ശുജഅത്ത്​ ബുഖാരി വെടിയേറ്റു മരിച്ച​തിനെ തുടർന്ന്​ ശ്രീനഗറിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല