ദേശീയം

പിഡിപി സഖ്യം ബിജെപി ഉപേക്ഷിച്ചത് കശ്മീരിന്റെ നന്മയെ കരുതി: യോഗി ആദിത്യനാഥ് 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:രാജ്യത്തിന്റെയും ജമ്മുകശ്മീരിന്റെയും നന്മയെ കരുതിയാണ് പിഡിപി സഖ്യം ബിജെപി ഉപേക്ഷിച്ചതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  കഴിഞ്ഞ മൂന്നുവര്‍ഷം കശ്മീരിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

കേന്ദ്രത്തിലുളള ബിജെപി സര്‍ക്കാര്‍ കശ്മീരിന് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തു. മൂന്ന് വര്‍ഷം മുന്‍പ് നടന്ന വെളളപ്പൊക്കം കശ്മീരിനെ ഒന്നടങ്കം ഉലച്ചു. വെളളപ്പൊക്ക കെടുതിയില്‍ നിന്നും സംസ്ഥാനത്തെ വീണ്ടെടുക്കാന്‍ ജവാന്മാര്‍ അക്ഷീണപ്രയത്‌നം നടത്തിയതായും യോഗി ആദിത്യനാഥ് പറഞ്ഞു. 

കശ്മീരില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജവാന്മാരൊടൊപ്പം ദീപാവലി ആഘോഷിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനായി കേന്ദ്രം ഒട്ടേറെ സഹായം നല്‍കിയതായും യോഗി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി