ദേശീയം

കള്ള സന്യാസിമാരെ ജയിലില്‍ അടച്ചാല്‍ പോരാ, തൂക്കിലേറ്റണം: ബാബാ രാംദേവ്

സമകാലിക മലയാളം ഡെസ്ക്

കോട്ട (രാജസ്ഥാന്‍): നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്യുന്ന ആള്‍ദൈവങ്ങളെ തൂക്കിലേറ്റണമെന്നു യോഗാഭ്യാസി ബാബാ രാംദേവ്. ഇത്തരക്കാരെ ജയിലില്‍ അടച്ചാല്‍ മാത്രം പോര, അവരെ തൂക്കിലേറ്റുകത്തന്നെ ചെയ്യണമെന്ന് രാംദേവ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമ വിരുദ്ധ പ്രവൃത്തികള്‍ ചെയ്യുന്ന  ആള്‍ദൈവങ്ങളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല. എല്ലാ ജോലിക്കും അതിന്റേതായ പെരുമാറ്റച്ചട്ടങ്ങളും പരിമിതികളുണ്ട്. സന്യാസിമാര്‍ക്കും അതു ബാധകമാണ്. കാവിവേഷം ധരിച്ചതുകൊണ്ടു മാത്രം ഒരാളും മതനേതാവാകില്ല. പെരുമാറ്റരീതി വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അനുയായിയെ പീഡിപ്പിച്ച സംഭവത്തില്‍ വിവാദ ഗുരു ദാതി മഹാരാജിനെതിരെ ബലാത്സംഗവും വഞ്ചനയുമുള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത സാഹചര്യത്തിലായിരുന്നു ബാബാ രാംദേവിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍