ദേശീയം

പശുമന്ത്രാലയം വേണം, കാബിനറ്റ് പദവി കിട്ടിയ സന്യാസി മുഖ്യമന്ത്രിയോട്‌

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ പശുവിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്ന് ക്യാബിനറ്റ് മന്ത്രി സ്വാമി അഖിലേശ്വരാനന്ദ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോടാണ് ക്യാബിനറ്റ് മന്ത്രിയുടെ അഭ്യര്‍ത്ഥന. സന്തോഷത്തിനായി മന്ത്രാലയം സ്ഥാപിക്കാമെങ്കില്‍ എന്തുകൊണ്ട് സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി പശുമന്ത്രാലയം അനുവദിച്ചുകൂടാ എന്നാണ് സ്വാമി അഖിലേശ്വരാനന്ദിന്റെ വാദം. ഇങ്ങനെ ചെയ്താല്‍ കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ ഫണ്ട് ബജറ്റ് വിഹിതമായി സംസ്ഥാനത്തേക്ക് എത്തുമെന്നും പശുവിനെ മൃഗത്തിന്റെ വിഭാഗത്തില്‍ നിന്നും ഒഴിവാക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി അഖിലേശ്വരാനന്ദ് വെളിപ്പെടുത്തി.

സംസ്ഥാനത്ത് പശുക്കള്‍ക്കായുള്ള ഷെല്‍ട്ടര്‍ഹോമുകള്‍ പുനഃസ്ഥാപിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും അഖിലേശ്വരാനന്ദ് പറഞ്ഞു. ജൂണ്‍ പതിമൂന്നിനാണ് സംസ്ഥാന പശു സംരക്ഷണ ബോര്‍ഡ് ചെയര്‍പേഴ്‌സണായിരുന്ന അഖിലേശ്വരാനന്ദിന് ക്യാബിനറ്റ് മന്ത്രിയായി സ്ഥാനക്കയറ്റം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു