ദേശീയം

രോഹിത് വെമുലയുടെ കുടുംബത്തെ മുസ്ലിം ലീഗ് പറഞ്ഞു പറ്റിച്ചു: പിയൂഷ് ഗോയല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മുസ്ലിം ലീഗ് രോഹിത് വെമുലയുടെ കുടുംബത്തെ പറഞ്ഞുപറ്റിച്ചെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. ഇരുപതു ലക്ഷം രൂപ നല്‍കാമെന്നു പറഞ്ഞ് ലീഗ് വെമുലയുടെ കുടുംബത്തെ പറ്റിക്കുകയായിരുന്നെന്ന് ഗോയല്‍ പറഞ്ഞു. 

വീടു വയ്ക്കുന്നതിനായി മുസ്ലിം ലീഗ് ഇരുപതു ലക്ഷം വാഗ്ദാനം ചെയ്‌തെങ്കിലും രണ്ടു ലക്ഷം മാത്രമേ ലഭിച്ചുള്ളൂവെന്ന് രോഹിത് വെമുലയുടെ അമ്മ രാധികാ വെമുല പറഞ്ഞതായ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് പിയൂഷ് ഗോയലിന്റെ പ്രതികരണം. മുസ്ലിം ലീഗ് നല്‍കിയ രണ്ടു ചെക്കുകളില്‍ ഒന്ന് മടങ്ങിയതായും രാധികാ വെമുല പറഞ്ഞിരുന്നു. ഇക്കാര്യം അറിയില്ലെന്നും പരിശോധിച്ചു നടപടിയെടുക്കുമെന്നുമാണ് ലീഗ് പ്രതികരിച്ചിട്ടുള്ളത്.

രോഹിത് വെമുലയുടെ കുടുംബത്തിന് തെറ്റായ വാഗ്ദാനം നല്‍കി സ്വന്തം റാലികളില്‍ പങ്കെടുപ്പിക്കുകയാണ് മുസ്ലിംലീഗ് ചെയ്തതെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. ദൗര്‍ഭാഗ്യകരമായ ഒരു സംഭവത്തെ തെറ്റായി ഉപയോഗിക്കുകയാണ് അവര്‍ ചെയ്തത്. അപലപനീയമായ നടപടിയാണ് ലീഗിന്റേതെന്ന് ഗോയല്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് പ്രസിഡന്റും രോഹിത് വെമുലയുടെ കുടുംബത്തെ ഇത്തരത്തില്‍ ഉപയോഗിച്ചു. അതിനു പിന്നലെ ഉദ്ദേശ്യം എന്തെന്നു വ്യക്തമാക്കപ്പെടേണ്ടതാണ്. രാഹുല്‍ ഗാന്ധി ഇതിനു മാപ്പു പറയണമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്