ദേശീയം

ഇന്ന് അന്താരാഷ്ട്ര യോഗാദിനം; പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്യുന്നത് 50,000 പേര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നാലാമത് അന്താരാഷ്ട്ര യോഗാ ദിനാചരണം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അമ്പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന യോഗാഭ്യാസ ചടങ്ങുകള്‍ ഡെറാഡൂണിലെ വനഗവേഷണ കേന്ദ്രത്തില്‍ നടക്കും.

ഇതിന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് കേന്ദ്രങ്ങളിലും വിവിധ ലോക രാജ്യങ്ങളിലും യോഗ ദിന പരിപാടികള്‍ നടക്കുന്നുണ്ട്. മനുഷ്യ സമൂഹത്തിന് ഇന്ത്യന്‍ ആര്‍ഷഭാരത സംസ്‌കാരം നല്‍കിയ ഏറ്റവും മഹത്തായ സമ്മാനമാണ് യോഗയെന്ന് ഡെറാഡൂണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 

2014 ലായിരുന്നു ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്. ഡെറാഡൂണില്‍ നടക്കുന്ന മോദിയുടെ യോഗാദിനാചരണത്തിനായി 3000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിനിയോഗിച്ചിരിക്കുന്നത്. 60 സിസിടിവി ക്യാമറകളും സ്ഥാപിച്ച് ശക്തമായി സുരക്ഷയ്ക്ക് കീഴിലാണ് പരിപാടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം