ദേശീയം

ടീച്ചറുടെ തല്ല് കുട്ടിയ്ക്ക് ആത്മഹത്യ ചെയ്യാനുള്ള പ്രേരണയല്ല: ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ഭോപാല്‍: അച്ചടക്കമില്ലാത്തതിന്റെ പേരില്‍ അദ്ധ്യാപകര്‍ ശിക്ഷിച്ചെന്ന കാരണത്താല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്താല്‍ അതിന് അദ്ധ്യാപകര്‍ ഉത്തരവാദികളല്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശകാരിച്ചതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഈ വിശദീകരണം. 

കുട്ടികള്‍ സ്‌കൂളിലായിരുക്കുമ്പോള്‍ അദ്ധ്യാപകര്‍ക്ക്  മാതാപിതാക്കളുടെ റോള്‍ ആണെന്നും. കുട്ടികള്‍ ചെയ്യുന്ന തെറ്റുകളെ മാതാപിതാക്കള്‍ തിരുത്തുന്നതുപോലെതന്നെ അദ്ധ്യാപകര്‍ക്കും തിരുത്താന്‍ അവകാശമുണ്ടെന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്.

ക്ലാസ് സമയം അവസാനിക്കുന്നതിന് മുമ്പേ മറ്റ് രണ്ട് കുട്ടികള്‍ക്കൊപ്പം സ്‌കൂളിന് പുറത്ത് വിദ്ധ്യാര്‍ത്ഥിനിയെ കാണാനിടയായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഈ  സംഭവത്തില്‍ കുട്ടിയെ ശകാരിക്കുകയായിരുന്നു. മറ്റു കുട്ടികള്‍ക്ക് മുന്നില്‍ നിര്‍ത്തി ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്തതിനാലാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്നാണ് പ്രിന്‍സിപ്പലിന് എതിരായി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു