ദേശീയം

വായ്പ അനുവദിക്കാം, പക്ഷേ ലൈംഗികബന്ധത്തിന് തയാറാവണം: ബാങ്ക് മാനേജര്‍ക്കെതിരെ പരാതിയുമായി വീട്ടമ്മ രംഗത്ത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കാര്‍ഷിക വായ്പ അനുവദിക്കുന്നതിനു പകരമായി വീട്ടമ്മയോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ബാങ്ക് മാനേജര്‍ ആവശ്യപ്പെട്ടതായി പരാതി. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ രാജേഷ് ഹിവാസിനെതിരെയാണു വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവുമൊത്ത് ബാങ്കിലെത്തിയ വീട്ടമ്മയോടാണ് മാനേജര്‍ അപമര്യാദയായി പെരുമാറിയത്.

വ്യാഴാഴ്ച രാവിലെയാണു വീട്ടമ്മ കര്‍ഷകനായ ഭര്‍ത്താവുമൊത്ത്  കാര്‍ഷിക വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു ബാങ്കില്‍ എത്തിയത്. വായ്പാ നടപടികളുടെ ഭാഗമായി വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ രാജേഷ് വാങ്ങിച്ചു. അതിനു ശേഷം അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

വെള്ളിയാഴ്ച ബാങ്കിലെ പ്യൂണിനെ വീട്ടമ്മയുടെ വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. മാനേജര്‍ക്കു വഴങ്ങിയാല്‍ കാര്‍ഷിക വായ്പ കൂടാതെ മറ്റു ആനുകൂല്യങ്ങളും നല്‍കാമെന്നു പറഞ്ഞ പ്യൂണിന്റെ സംഭാഷണം വീട്ടമ്മ റിക്കോര്‍ഡ് ചെയ്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാനേജര്‍ക്കും പ്യൂണിനുമെതിരെ വിവിധ കുറ്റങ്ങള്‍ ചുമത്തി കേസ് എടുത്തതായി പൊലീസ് അറിയിച്ചു. പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു