ദേശീയം

കൂടെപ്പിറപ്പിനു ജീവിതം നല്‍കാന്‍ ജീവനൊടുക്കി, പക്ഷേ; ഇത് ദുരന്തമായി മാറിയ അസാധാരണ സ്‌നേഹഗാഥ

സമകാലിക മലയാളം ഡെസ്ക്


വഡോദര:പത്തൊമ്പതാം വയസ്സില്‍ എഞ്ചിനീയറിംഗ് കോളെജിന്റെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കുമ്പോള്‍ നൈതികുമാറിന് ഒരു ആഗ്രഹമേയുണ്ടായിരുന്നുള്ളൂ. തന്റെ രണ്ട് വൃക്കകളും സഹേദരന്‍ കെനീഷിന് ദാനം നല്‍കണം. മൃതദേഹം കണ്ടെത്താന്‍ ഒരുദിവസം വൈകിയതോടെ നൈതികുമാറിന്റെ ആഗ്രഹം വിഫലമായി. മരിച്ച് 36 മണിക്കൂര്‍ കഴിഞ്ഞതിനാല്‍ അവയവദാനം സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

രണ്ട് വര്‍ഷമായി ഡയാലിസിസ് വഴി ജീവന്‍ നിലനിര്‍ത്തുന്ന കെനീഷിന്റെ തുടര്‍ ചികിത്സയ്ക്ക് പണമില്ലാതെ വന്നതോടെയാണ് നൈതികുമാര്‍ ആത്മഹത്യ ചെയ്തത്. മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്നും കെനീഷിന് വൃക്കയും അത്യാവശ്യക്കാര്‍ക്ക് മറ്റ് അവയവങ്ങളും നല്‍കണമെന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് മുറിയില്‍ നിന്നും കണ്ടെടുത്തു. 


വര്‍നാമയിലെ ബാബരിയ എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥിയായിരുന്നു നൈതികുമാര്‍. ഒരുദിവസമായിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്ത് നൈതികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ