ദേശീയം

കുടുംബവാഴ്ചയ്ക്കായി കോണ്‍ഗ്രസ് ഇന്ത്യയെ തടവറയാക്കി മാറ്റി; ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് മോദി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അധികാരക്കൊതിയും കുടുംബവാഴ്ച സംരക്ഷിക്കാനും ഇന്ത്യയെ ഒരു വലിയ തടവറയാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ വാര്‍ഷിക ദിനാചരണത്തിലാണ് മോദി ഗാന്ധി കുടുംബത്തിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചത്. 

ഭയത്തിന്റെ നാളുകളായിരുന്നു അന്ന്. ഭരണഘടനയെ വരെ ദുരുപയോഗം ചെയ്തു.  ഭരണഘടനയെ ചവിട്ടിയരച്ചവരാണ് അവര്‍. രാജ്യത്തിന്റെ ജനാധിപത്യത്തെ തടവറയിലാക്കി. അവരാണ് മോദി ഭരണഘടന അപകടത്തിലാക്കുന്നുവെന്ന പ്രചാരവേല നടത്തുന്നതെന്നും മോദി കുറ്റപ്പെടുത്തി.

ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കാത്ത പാര്‍ട്ടിയില്‍ നിന്നും ജനാധിപത്യമൂല്യങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. അടിയന്തരാവസ്ഥ കാലത്ത് രാജ്യത്ത് എന്താണ് സംഭവിച്ചതെന്ന് ഇന്നത്തെ യുവജനതയ്ക്ക് ഒരു അറിവുമില്ല. സ്വാതന്ത്ര്യം ഇല്ലാതെ എങ്ങനെയാണ് ജീവിക്കാന്‍ കഴിയുക എന്ന ധാരണയും യുവജനതയ്ക്ക് ഉണ്ടാകാനിടയില്ലെന്ന് മോദി പറഞ്ഞു.

അടിയന്തരാവസ്ഥ കാലത്ത് അവര്‍ക്ക് അനുകൂലമായി പാടാാന്‍ തയ്യാറാകാതിരുന്ന വിഖ്യാത ഗായകന്‍ കിഷോര്‍കുമാറിന് സംഭവിച്ചത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അദ്ദേഹത്തിന്റെ പാട്ടുകളും സിനിമകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യമുണ്ടായിയെന്നും മോദി ഓര്‍മ്മിപ്പിച്ചു. 

അവര്‍ ഒരിക്കലും കരുതിയിരുന്നില്ല , അവര്‍ക്കെതിരെ അഴിമതി കുറ്റം ചുമത്തുമെന്ന്. ജാമ്യം തേടി കോടതിയ സമീപിച്ച ഈ വ്യക്തികളാണ് ജൂഡിഷ്യറിയെ ഭയപ്പെടുത്താന്‍ ഇംപീച്ച്‌മെന്റ് പ്രമേയവുമായി രംഗത്തുവന്നിരിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. ഇവരുടെ മാനസിക നില അടിയന്തരാവസ്ഥ കാലത്തിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും