ദേശീയം

പ്രധാനമന്ത്രിയെ കാണാന്‍ ഇനി  മന്ത്രിമാര്‍ക്കും എസ്പിജി ക്ലിയറന്‍സ് വേണം; നരേന്ദ്രമോദിയുടെ ജീവന് ഭീഷണിയെന്ന് ആഭ്യന്തരമന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രത്യേക സുരക്ഷാ സേന പരിശോധിക്കാതെ ഇനി മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രധാനമന്ത്രിയെ കാണാന്‍ കഴിയില്ല. അടുത്തേക്ക് വരുന്നതിന് പോലും വിലക്ക് ഏര്‍പ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തി. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും രഹസ്യാന്വേഷണ വിഭാഗം മേധാവി രാജീവ് ജെയിനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 

2019 ലെ തിരഞ്ഞെടുപ്പില്‍ റോഡ് ഷോകള്‍ പ്രധാനമന്ത്രി ഒഴിവാക്കുമെന്നും പൊതുറാലികളെ അഭിസംബോധന ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു. അതീവ സുരക്ഷാ സേനയുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഇനി  കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കുകയുള്ളൂ. പ്രധാനമന്ത്രിയെ വധിക്കാന്‍ ' രാജീവ് ഗാന്ധി മോഡല്‍'  മാവോയിസ്റ്റുകള്‍ ആസൂത്രണം ചെയ്യുന്നതായി വാര്‍ത്തകള്‍ കഴിഞ്ഞ ആഴ്ച പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്.

മാവോയിസ്റ്റ് സാന്നിധ്യമുള്ള ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് , പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അതീവ സുരക്ഷ ഒരുക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല