ദേശീയം

രാമേശ്വരത്ത് വന്‍ ആയുധ ശേഖരം മണ്ണിനടിയില്‍ ഒളിപ്പിച്ച നിലയില്‍; എല്‍ടിടിഇയുടേതാകാമെന്ന് പൊലീസ്‌ 

സമകാലിക മലയാളം ഡെസ്ക്


രാമേശ്വരം: എല്‍ടിടിഇ ഒളിപ്പിച്ചതെന്ന് കരുതുന്ന വന്‍ ആയുധശേഖരം രാമേശ്വരത്ത് നിന്നും കണ്ടെടുത്തു.5000 റൗണ്ട് വെടിവയ്ക്കാവുന്ന തിരകള്‍, ഡിറ്റണേറ്ററുകള്‍,സ്‌ഫോടക വസ്തുക്കള്‍ എന്നിവയാണ് തീരദേശഗ്രാമമായ അന്തോണിപുരത്ത് നിന്നും കണ്ടെടുത്തത്. 25 വര്‍ഷത്തില്‍ കുറയാത്ത പഴക്കം കണ്ടെത്തിയ ആയുധങ്ങള്‍ക്കുണ്ടെന്ന് പൊലീസ് സൂപ്രണ്ട് ഒാംപ്രകാശ് മീണ പറഞ്ഞു.ലൈറ്റ് മെഷിന്‍ഗണ്ണിലും മീഡിയം മെഷീന്‍ ഗണ്ണിലും സെല്‍ഫ് ലോഡിംഗ് റൈഫിളിലും ഉപയോഗിക്കുന്ന തരം തിരകളാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.എവിടെയാണ് ഇവ നിര്‍മ്മിച്ചത് എന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം നടത്തി വരികയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സെപ്ടിക് ടാങ്ക് നിര്‍മ്മാണത്തിനിടെ പ്രദേശവാസിയായ എഡിസണാണ് തിരകളടങ്ങിയ ഒരു പെട്ടി കിട്ടിയത്. തുടര്‍ന്ന്  മണ്ണുമാന്തിയുപയോഗിച്ച് പൊലീസ് നടത്തിയ തിരച്ചിലില്‍ സമാനമായ 49 പെട്ടികള്‍ കൂടി കണ്ടെടുത്തു. 1980കളില്‍ അന്തോണിപുരത്ത് ജനവാസം ഉണ്ടായിരുന്നില്ലെന്നും അന്ന് തമിഴ്പുലികള്‍ സംഭരിച്ച ആയുധങ്ങളാകാം എന്നുമാണ് പൊലീസ് സംശയിക്കുന്നത്. എല്‍ടിടിഇ പ്രവര്‍ത്തകര്‍ക്ക് മുപ്പത് വര്‍ഷം മുമ്പ് ഈ പ്രദേശത്ത് സ്വാധീനം ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത ആയുധങ്ങള്‍ വിശദമായ പരിശോധനയ്ക്ക് ശേഷം നശിപ്പിച്ച് കളയുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമ വിരുദ്ധം, ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ആസ്ട്രസെനകയുടെ വാക്സിൻ പരീക്ഷണത്തിലൂടെ 'വിട്ടുമാറാത്ത വൈകല്യങ്ങൾ'; കമ്പനിക്കെതിരെ പരാതിയുമായി യുവതി

ഹൃദയത്തിന്റെ ഭാഷയില്‍ സി.കെ ജാനുവിന്റെ ആത്മകഥ

'സുദേവ് നായരുടെ അഭിനയം തന്നേക്കാള്‍ മുന്നിലെന്നു ടൊവിനോയ്ക്കു തോന്നി'; 'വഴക്കി'ല്‍ പുതിയ വെളിപ്പെടുത്തല്‍

ബിജെപിക്ക് 400 സീറ്റ് ലഭിച്ചാല്‍ മഥുരയിലും വാരാണസിയിലും ക്ഷേത്രങ്ങള്‍; പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാകും: ഹിമന്ത