ദേശീയം

'പെണ്‍മക്കളെ രക്ഷിക്കണം, വീട്ടില്‍ പോലും ജീവിക്കാന്‍ പറ്റുന്നില്ല'; അടിയന്തര സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനും ഒരച്ഛന്റെ കത്ത്

സമകാലിക മലയാളം ഡെസ്ക്

മീററ്റ് : സ്ത്രീസുരക്ഷയില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തിയതിന് പിന്നാലെ പെണ്‍മക്കളെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് ഉത്തര്‍പ്രദേശില്‍ നിന്നും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഒരച്ഛന്റെ കത്ത്. 17 വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുട്ടികളാണ് തനിക്കുള്ളത്. സമീപവാസികളായ യുവാക്കളുടെ ഉപദ്രവം കാരണം ജീവിക്കാന്‍ വയ്യാത്ത സ്ഥിതിയാണെന്നും സുരക്ഷ നല്‍കണമെന്നും  കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തന്റെ പെണ്‍മക്കള്‍ക്കെതിരെ ആസിഡ് ആക്രമണം നടത്തുമെന്നാണ് യുവാക്കള്‍ ഭീഷണി മുഴക്കുന്നത്. 12 വയസ്സുള്ള മകള്‍ക്ക് വരെ ലൈംഗീക ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും കത്തില്‍ പറയുന്നു.യുവാക്കളുടെ ഉപദ്രവം കാരണം മദ്രസയിലേക്ക് മക്കളെ അയയ്ക്കുന്നതിന് സാധിക്കുന്നില്ലെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.  പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മീററ്റ് പൊലീസ് അറിയിച്ചു. പൊലീസില്‍ സമര്‍പ്പിച്ച പരാതിക്ക് പുറമേയാണ് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഇയാള്‍ കത്തെഴുതിയത്. അടിയന്തരമായി സുരക്ഷ നല്‍കിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാണെന്നും ഓരോ ദിവസവും വീട്ടില്‍ കഴിയുന്നത് പേടിച്ചാണെന്നും കത്തില്‍ പറയുന്നു. 

രാജ്യത്ത് സത്രീകള്‍ക്കെതിരായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളില്‍ 14 ശതമാനത്തോളം ഉത്തര്‍പ്രദേശില്‍ നിന്നാണ്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ആന്റി-റോമിയോ സ്‌ക്വാഡുകള്‍ക്ക് യോഗി ആദിത്യനാഥ് രൂപം നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍