ദേശീയം

യുപിയില്‍ ജാതി തിരിച്ച് കണക്കെടുപ്പുമായി യോഗി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ജാതിയും സാമ്പത്തിക സ്ഥിതിയും അനുസരിച്ച് ജനങ്ങളുടെ കണക്ക് എടുക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം. സാമൂഹ്യ സുരക്ഷ പദ്ധതികള്‍ പുനസംവിധാനം ചെയ്യുന്നതിനാണ് കണക്കെടുപ്പെന്ന് സര്‍ക്കാര്‍ പറയുന്നു.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത്തരത്തിലുള്ള കണക്കെടുപ്പിന് അംഗീകാരം നല്‍കിയത്. കണക്കെടുപ്പ് എത്രയും വേഗത്തില്‍ പൂര്‍ത്തികരിക്കുമെന്നും ഇതിന്റെ ഭാഗമായി യഥാര്‍ത്ഥ അവകാശികള്‍ക്ക് തന്നെസര്‍ക്കാര്‍ പദ്ധതികളുടെ നേട്ടം അനുഭവിക്കാനാകുമെന്ന് ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് പറഞ്ഞു

സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷവും  രംഗത്ത് എത്തിയിട്ടുണ്ട്. ഏത് രീതിയിലാണ് ജാതി തിരിച്ച കണക്കെടുക്കുകയെന്നത് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണമെന്ന് സമാജ് വാദി പാര്‍ട്ടി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം