ദേശീയം

ബിജെപി എംപിക്കെതിരെ പ്രകാശ് രാജിന്റെ ഒരു രൂപയുടെ മാനനഷ്ടക്കേസ്

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: സോഷ്യല്‍ മീഡിയയിലൂടെ  വ്യക്തിഹത്യ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംപി പ്രതാപ് സിന്‍ഹക്കെതിരെ നടന്‍ പ്രകാശ് രാജ് മാന നഷ്ടക്കേസ് നല്‍കി. നഷ്ടപരിഹാരമായി ഒരു രൂപയാണ് പ്രകാശ് രാജ് ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകനായ മഹാദേവസ്വാമി വഴി നാലാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രകാശ് രാജിനായി ഹര്‍ജി നല്‍കിയിരിക്കുന്നത്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തെ വിമര്‍ശിച്ച പ്രകാശ് രാജിനെ വിമര്‍ശിച്ചു കൊണ്ട് പ്രതാപ് ട്വിറ്ററിലിട്ട പോസ്റ്റിനെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. പ്രകാശ് രാജിന്റെ മരിച്ചുപോയ മകനേയും കുടുംബത്തേയും അവഹേളിക്കുന്ന തരത്തിലായിരുന്നു പ്രതാപിന്റെ പോസ്റ്റ്. 

സംഭവത്തില്‍ മാപ്പ് പറയണം എന്നാവശ്യപ്പെട്ട് പ്രകാശ് രാജ് എംപിക്ക് നോട്ടീസ് അയച്ചിരുന്നു. സ്ഥിരം അപകീര്‍ത്തിപരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ആളാണ് ഈ മൈസൂര്‍ എംപിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാന നഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.

കോടിക്കണക്കിന് രൂപ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നവരുള്ള രാജ്യത്ത് വെറും ഒരു രൂപയുടെ കേസ് ഫയല്‍ ചെയ്ത പ്രകാശ് രാജിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം