ദേശീയം

മദ്യം പൂര്‍ണ്ണമായി നിരോധിച്ചിട്ട് കാര്യമില്ല: കമല്‍ഹാസന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പൂര്‍ണ്ണമായ മദ്യനിരോധനം നടപ്പിലാക്കുന്നതുകൊണ്ട് ഗുണമുണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. തന്റെ പാര്‍ട്ടിക്ക് അതില്‍ വിശ്വാസമില്ലെന്നും അത് കൂടുതല്‍ ദോഷം വരുത്തിവെക്കുക മാത്രമെ ചെയ്യൂവെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം നിങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ പോസ്റ്റ് ഓഫീസ് തിരഞ്ഞ് നടക്കേണ്ടി വരും എന്നാല്‍ മദ്യശാലകള്‍ തിരയേണ്ടി വരില്ല, ഇതിന് തങ്ങള്‍ ഒരു മാറ്റം വരുത്തുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ ഇങ്ങനെ വ്യാപകമാക്കണോ എന്ന ചോദ്യത്തോട് പ്രതികരിക്കുന്നതിനിടെയാണ് കമല്‍ഹാസന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. 

പൂര്‍ണ്ണമായി മദ്യനിരോധനം നടപ്പാക്കുന്നത് മാഫിയകളെ സൃഷ്ടിക്കും. സമൂഹത്തില്‍ നിന്ന് മദ്യത്തെ ഒറ്റയടിക്ക് മാറ്റാനാവില്ല. മനുഷ്യ ശരീരവും അതിന് അനുവദിക്കില്ല. എന്നാല്‍ അതിന്റെ ഉപയോഗം കുറച്ചുകൊണ്ടു വരാമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകള്‍ക്ക് സമീപം മദ്യശാലകള്‍ തുറക്കുന്നതില്‍ ആശങ്കയുണ്ട്. സ്ത്രീ വോട്ട് ബാങ്ക് കണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ണ്ണ മദ്യനിരോധനം വേണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്. നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് തന്റെ പാര്‍ട്ടിയുടെ പ്രധാന നയമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്