ദേശീയം

ത്രിപുരയിലെ അട്ടിമറി വിജയത്തിന് പിന്നാലെ ആക്രമണം അഴിച്ചുവിട്ട് ബിജെപി

സമകാലിക മലയാളം ഡെസ്ക്

അഗർത്തല: ത്രിപുരയിൽ അധികാരമേൽക്കുന്നതിനുമുന്നേ  വ്യാപക അക്രമവുമായി ബിജെപി‐ഐപിഎഫ്‌ടി സഖ്യം. വിജയാഹ്ലാദത്തിനിടെയാണ് 
സിപിഐ എം പ്രവർത്തകർക്കും ഓഫീസുകൾക്കും രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടത്.  ആക്രമണത്തിൽ നൂറുകണക്കിനു പ്രവർത്തകർക്കാണ്‌ പരിക്കേറ്റത്‌. പാർടിയുടെയും വർഗ‐ബഹുജന സംഘടനകളുടെയും നിരവധി ഓഫീസുകൾ തകർത്തു. പാർടി പ്രവർത്തകരുടെ വീടുകൾക്ക് നേരെയും ആക്രമണം നടത്തി

അക്രമത്തിനു നേതൃത്വം നൽകിക്കൊണ്ട്‌ സംസ്ഥാനത്തിനു പുറത്തു നിന്നും ആളുകൾ എത്തിയതായാണ്ണ റിപ്പോർട്ടുകൾ. പണവും ആയുധങ്ങളും മറ്റ്‌ സന്നാഹങ്ങളും ഇവർക്ക്‌ യഥേഷ്‌ടം ലഭ്യമാക്കുന്നത്‌ ബിജെപിയാണെന്നാണ്  സിപിഎം ആരോപിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാനം തകർക്കുകയാണ് ലക്ഷ്യമെന്നും സിപിഎം പറയുന്നു

അക്രമമല്ലാതെ ബിജെപിയിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്നും ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും സിപിഐ എം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ