ദേശീയം

ത്രിപുരയിലെ ആര്‍എസ്എസ് ഗുണ്ടാ ആക്രമണത്തെ തടയാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് വിഎസിന്റെ കത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ത്രിപുരയില്‍ ബിജെപി-ആര്‍എസ്എസ് ഗുണ്ടാസംഘം നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. അവിടെ ജനങ്ങളുടെ  സൈ്വര്യ ജീവിതം ഉറപ്പു ഉറപ്പുവരുത്താന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് വി.എസ് കത്തില്‍ പറഞ്ഞു.

25 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ച് അധികാരത്തിലേറി 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് വ്യാപക ആക്രമണമാണ് സംഘപരിവാര്‍ നടത്തിയത്. ബലോണിയയിലെ അഞ്ചടി ഉയരമുള്ള ലെനിന്‍ പ്രതിമ തകര്‍ത്ത സംഘപരിവാര്‍, സിപിഎം ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും തകര്‍ത്തു. കോണ്‍ഗ്രസ് ഓഫീസിന് നേരെയും ആക്രമണങ്ങള്‍ നടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി