ദേശീയം

ത്രിപുരയില്‍ വ്യാപക ആക്രമണം: നിരോധനാജ്ഞ പ്രഖ്യാപിച്ചു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല:  തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ത്രിപുരയില്‍ ബിജെപി- ഐപിഎഫ്ടി സംഘം വ്യാപകമായി ആക്രമണം നടത്തുന്നതായി റിപ്പോര്‍്ട്ടുകള്‍. തെരഞ്ഞടുപ്പ് വിജയത്തിന് പിന്നാലെ ആരംഭിച്ച ആക്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. സിപിഎം പ്രവര്‍ത്തകരുടെ വീടുകളും തകര്‍ക്കുന്നതായി റിപ്പോര്‍ട്ട്.  അക്രമം വ്യാപകമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആരോപണ, പ്രത്യാരോപണങ്ങളുമായി സിപിഎം, ബിജെപി നേതാക്കള്‍ രംഗത്തെത്തി.

ആക്രമണത്തില്‍ നൂറു കണക്കിന് സിപിഎം പ്രവര്‍ത്തരുടെ വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും അക്രമികള്‍  തീയിട്ടു. വാഹങ്ങള്‍ അഗ്‌നിക്കിരയാക്കി . നിരവധി മുസ്ലിം ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഒട്ടേറെപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. 

സംസ്ഥാനത്ത് ഭരണം സ്വന്തമാക്കിയതിന്റെ ഹുങ്കില്‍ ബിജെപി പ്രവര്‍ത്തകരാണ് അക്രമം നടത്തുന്നതെന്നാണ് സിപിഎം വാദം. എന്നാല്‍, ഇതിനെതിരെ ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെ അക്രമസംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ത്രിപുര ഗവര്‍ണര്‍ തഥാഗത റോയിക്കും ഡിജിപി എ.കെ. ശുക്ലയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നിര്‍ദേശം നല്‍കി.

അഗര്‍ത്തലയില്‍ സ്ഥാപിച്ചിരുന്ന സോവിയറ്റ് വിപ്ലവ നായകന്‍ ലെനിന്റെ പ്രതിമ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജെസിബി ഉപയോഗിച്ചു തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തു  വന്നിരുന്നു. ലെനിന്റെ പ്രതിമ തകര്‍ത്തതില്‍ ആഹഌദം പ്രകടിപ്പിച്ചു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് അടക്കം രംഗത്തെത്തിയിരുന്നു.ബലോണിയയില്‍ കോളജ് സ്‌ക്വയറില്‍ അഞ്ചുവര്‍ഷം മുന്‍പു സ്ഥാപിച്ച പ്രതിമയാണു തിങ്കളാഴ്ച ഉച്ചയോടെ തകര്‍ക്കപ്പെട്ടത്. പ്രതിമ തകര്‍ന്നുവീണപ്പോള്‍ 'ഭാരത് കി ജയ്' എന്ന മുദ്രാവാക്യം വിളികള്‍ പ്രവര്‍ത്തകര്‍ മുഴക്കുന്നുണ്ടായിരുന്നുവെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി