ദേശീയം

രാജ്യത്ത് ഒരേ ഒരു വോട്ടുബാങ്ക്, അത് മോദി വോട്ടുബാങ്ക്: യോഗി ആദിത്യനാഥ് 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: രാജ്യത്ത് നിലനില്‍ക്കുന്നത് ഒരേ ഒരു വോട്ടുബാങ്ക്, അത് മോദി വോട്ടുബാങ്കെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിയെ മറികടക്കാന്‍ ബദ്ധവൈരികളായ ബിഎസ്പിയും എസ്പിയും സഖ്യമുണ്ടാക്കാന്‍ ധാരണയായ പശ്ചാത്തലത്തിലാണ് യോഗിയുടെ പ്രതികരണം.ഗോരഖ്പൂര്‍, ഫുല്‍പുര്‍ ലോക്‌സഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം ബിജെപി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാനെത്തിയ യോഗി ആദിത്യനാഥ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ബിഎസ്പിയെയും എസ്പിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

ആസന്നമായിരിക്കുന്ന ഉത്തര്‍പ്രദേശ് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ബിഎസ്പി- എസ്പി സഖ്യത്തിന് ഒരു ചലനവും സൃഷ്ടിക്കാന്‍ സാധിക്കില്ല. രാജ്യം ഒരു വോട്ടുബാങ്കായി ചുരുങ്ങി. അത് മോദി വോട്ടുബാങ്കാണ്. ജാതി, മതം എന്നിവയുടെ പേരില്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ചിരുന്ന കാലം അസ്തമിച്ചെന്നും യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി.

ജനങ്ങളുടെ വികാരങ്ങളെ പരിഹസിക്കുന്നതാണ് ബിഎസ്പി- എസ്പി സഖ്യം. ഇത് പാപപങ്കിലമായ കൂട്ടുകെട്ടാണെന്നും യോഗി ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്