ദേശീയം

വീടില്ലാത്ത മണിക് സര്‍ക്കാര്‍ ഇനി പാര്‍ട്ടി ഓഫീസില്‍ താമസിക്കും

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുരയില്‍ ഭരണം നഷ്ടപ്പെട്ടതോടെ അനിശ്ചിതത്വത്തിലായത് മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാറാണ്. ഭരണം നഷ്ടപ്പെട്ടതോടെ നാലുതവണ ത്രിപുര ഭരിച്ച മുഖ്യമന്ത്രിയും സിപിഎം നേതാവുകൂടിയായ മണിക് സര്‍ക്കാര്‍ സി.പിഎം പാര്‍ട്ടി ഓഫിസിലേക്ക് താമസം മാറിയിരിക്കയാണ്.

ഇരുപത് വര്‍ഷത്തിലധികമായി ത്രിപുര സംസ്ഥാന മുഖ്യമന്ത്രിയായ മണിക് സര്‍ക്കാരിന് സ്വന്തമായി വീടില്ല. അതേസമയം എം.എല്‍.എ ഹോസ്റ്റലില്‍ നില്‍ക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.തനിക്ക് പാര്‍ട്ടി ഓഫിസിനു മുകളിലുള്ള രണ്ട് മുറി മതിയെന്നായിരുന്നു മണിക് സര്‍ക്കാര്‍ പറഞ്ഞത്. രാജ്യത്തെ എറ്റവും ദരിദ്രനായ മുഖ്യമന്ത്രിയെന്ന നിലയാണ് അദ്ദേഹം അറിയപ്പെടുന്നത്.

കുടുംബസ്വത്തായി തനിക്ക് ലഭിച്ചവയെല്ലാം അദ്ദേഹം സഹോദരിക്കും മറ്റു ബന്ധുക്കള്‍ക്കും ദാനം ചെയ്തിരുന്നു.ത്രിപുര തെരഞ്ഞെടുപ്പ് സമയത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച അവസരത്തില്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം അദ്ദേഹത്തിന്റെ കൈയ്യില്‍ ആകെയുണ്ടായിരുന്നത് 1520 രൂപയും, ബാങ്ക് അക്കൊണ്ടില്‍ 2410 രൂപയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്