ദേശീയം

ഹിന്ദു ആയതില്‍ അഭിമാനിക്കുന്നു; ഈദ് ആഘോഷിക്കില്ലെന്ന് യോഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഹിന്ദു ആയതിനാല്‍ അഭിമാനിക്കുന്നുവെന്നും ഈദ് ആഘോഷിക്കില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹോളിയും ജുമുഅയും ഒരുമിച്ചു എത്തുന്നതില്‍ ഹോളി ആര്‍ഭാടമായി കൊണ്ടാടാനുള്ള ആഹ്വനം വിവാദമായതിന് പിന്നാലെയാണ് വീണ്ടും ഹിന്ദുത്വ നിലപാട് വെളിപ്പെടുത്തി ആദിത്യനാഥ് രംഗത്ത് വന്നിരിക്കുന്നത്. 

ഈ വര്‍ഷം ഹോളിയും ജുമുഅയും ഒരേ ദിവസമാണ് നടക്കുന്നത്. വര്‍ഷത്തില്‍ ഒരു തവണ നടക്കുന്ന നിറങ്ങളുടെ ഉത്സവം വര്‍ഷത്തില്‍ 52 തവണയുണ്ടാകുന്ന ജുമുഅയേക്കാള്‍ പ്രാധാന്യത്തോടെ ആഘോഷിക്കൂവെന്നായിരുന്നു ആദിത്യനാഥിന്റെ ആഘോഷം. 

ഗൊരഘ്പൂര്‍,ഫൂല്‍പൂര്‍ ഉപതെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന സമയത്താണ് ഹിന്ദുത്വ വികാരം ആളിക്കത്തിക്കുന്ന പ്രസ്താവനകളുമായി യുപി മുഖ്യന്ത്രി രംഗത്തെത്തിയിരിക്കുന്നത്. 

ഞാന്‍ സമാജ്‌വാദി പാര്‍ട്ടിയെപ്പോലെയല്ല. ഹിന്ദുവായതില്‍ അഭിമാനിക്കുന്നയാളാണ്. ഈദ് ആഘോഷിക്കാന്‍ എനിക്ക് ഒരു കാരണവുമില്ല. പക്ഷേ സമാധാനപരമായി ഈദ് ആഘോഷിക്കാന്‍ ഉള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കും,ആദിത്യനാഥ് യുപി നിയമസഭിയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്