ദേശീയം

കാര്‍ത്തി ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി മൂന്നുദിവസത്തേക്ക് കൂടി നീട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി മൂന്ന് ദിവസം കൂടി നീട്ടി. പട്യാല ഹൗസ് കോടതിയാണ് മാര്‍ച്ച് 12വരെ കാര്‍ത്തി ചിദംബരത്തിന്റെ കസ്റ്റഡി നീട്ടി നല്‍കിയത്.

ആറ് ദിവസം നീട്ടണമെന്നായിരുന്നു സിബിഐ ആവശ്യപ്പെട്ടിരുന്നത്. കാര്‍ത്തിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി ആവശ്യത്തെ എതിര്‍ത്തതിനെ തുടര്‍ന്നാണ് കസ്റ്റഡി മൂന്ന് ദിവസമാക്കിയത്.

അതിനിടെ, കാര്‍ത്തി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി താത്കാലികമായി തടഞ്ഞു. മാര്‍ച്ച് 20 വരെ അറസ്റ്റു ചെയ്യരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റിനും ഹൈക്കോടതി നോട്ടീസയച്ചു. ഫെബ്രുവരി 28 നാണ് കാര്‍ത്തി ചിദംബരം ചെന്നൈയില്‍നിന്ന് അറസ്റ്റിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്