ദേശീയം

ബിജെപിയോട് വിരോധമില്ല; തമിഴ്‌നാട്ടില്‍ പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കും: കമല്‍ഹാസന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപിയോട് വിരോധമില്ലെന്ന് നടന്‍ കമല്‍ഹാസന്‍. ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലാണ് നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍ രംഗത്ത് എത്തിയത്. നിസ്വവര്‍ഗത്തിനായി പോരാടുക എന്നതാണ് രാഷ്ട്രീയ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും കമല്‍ പറഞ്ഞു. 

തമിഴ്‌നാട്ടില്‍ നടക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി രൂപികരണം എന്ന ആശയം തന്നിലുണ്ടായത്. തമിഴ്ജനത ആശിക്കുന്നതുപോലെ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുമെന്നും കമല്‍ പറഞ്ഞു. താന്‍ ഹിന്ദു വിരോധിയല്ല. അതേസമയം ഹിന്ദുത്വ വിരോധിയാണ്
തെരഞ്ഞെടുപ്പ് രംഗത്ത് മത്സരിക്കുമ്പോള്‍ വോട്ട് ബാങ്കല്ല ലക്ഷ്യമിടുന്നത്.  വിജയത്തെക്കാള്‍ പ്രധാനം ആദര്‍ശമാണെന്നും കമല്‍ പറഞ്ഞു

തമിഴ് ജനതയെ സേവിച്ചു മരിക്കണമെന്നതാണ് തന്റെ ആഗ്രഹം. മഹാത്മഗാന്ധിയും പെരിയാറുമാണ് തന്റെ നായകരെന്നും ഇനി സിനിമാ രംഗത്തേക്കില്ലെന്നും ഇനി തമിഴ് മക്കളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന രാഷ്ട്രീയക്കാരന്റെ വേഷമാണെന്നും കമല്‍ പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയത്തില്‍ ഏറെ അരാധിക്കുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമാണെന്നും കമല്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം