ദേശീയം

പ്രവീണ്‍ തൊഗാഡിയ പാപ്പരെന്ന് റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ പാപ്പരെന്ന് പൊലീസ് റിപ്പോര്‍ട്ട്. പ്രവീണ്‍ തൊഗാഡിയയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഗുജറാത്തില്‍ പോയ ഹൊസ്ദുര്‍ഗ് പോലീസ് വെറുംകൈയോടെ മടങ്ങി. ഇതിന്് പിന്നാലെയാണ് തൊഗാഡിയ പാപ്പരെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ നല്‍കിയത്.

കാഞ്ഞങ്ങാട്ടെ പൊതുവേദിയില്‍ മതവിദ്വേഷപ്രസംഗം നടത്തിയ കേസിലാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി തൊഗാഡിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഗുജറാത്തിലെ സോളം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തൊഗാഡിയ താമസിക്കുന്ന ബംഗ്ലാവില്‍ ഗുജറാത്ത് പോലീസിന്റെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പോലീസെത്തി. ഈ ബംഗ്ലാവ് മകന്‍ ആകാശ് തൊഗാഡിയുടേതാണെന്നും പ്രവീണ്‍ തൊഗാഡിയയുടെ പേരില്‍ സ്വത്തുവകകളൊന്നും ഇല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഗുജറാത്ത് പോലീസിന്റെ രേഖകള്‍പ്രകാരം പ്രവീണ്‍ തൊഗാഡിയ ഒളിവിലുമാണ്. 2011 ഏപ്രില്‍ 30ന് ആയിരുന്നു കാഞ്ഞങ്ങാട്ടെ വിവാദപ്രസംഗം. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നേരിട്ട് കേസെടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു