ദേശീയം

സാഹസിക സെല്‍ഫി എടുത്ത് മരിക്കേണ്ട: സെല്‍ഫി എടുക്കാന്‍ സൗകര്യം ഒരുക്കി റെയില്‍വേ മന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: സെല്‍ഫിക്കാലം വന്നതോടെ ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കുന്നതും അപകടം പറ്റുന്നതും പതിവ് വാര്‍ത്തയായി. അപകടങ്ങള്‍ കൂടുന്നതല്ലാതെ ആളുകളുടെ സെല്‍ഫിഭ്രമം കുറയുന്നുമില്ല. അതുകൊണ്ട് സെല്‍ഫി ഭ്രാന്തന്‍മാരെ സഹായിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

സെല്‍ഫിക്കാര്‍ക്ക് വേണ്ടി ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ പ്രധാനപ്പെട്ട എഴുപത് റെയില്‍വേ സ്‌റ്റേഷനുകളില്‍ സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് റെയില്‍വേ. ഇതിനായി പുതിയ പ്രപ്പോസല്‍ റെയില്‍വേ ക്ഷണിച്ച് കഴിഞ്ഞു. സ്വകാര്യ പങ്കാളിത്തത്തോടെ അറുന്നൂറിലധികം സ്‌റ്റേഷനുകള്‍ നവീകരിക്കാനും റെയില്‍വേയുടെ പദ്ധതിയില്‍പ്പെടുന്നു.

ഇത് സംബന്ധിച്ച് പ്രാഥമിക നടപടി എന്ന നിലയില്‍ 70 സ്‌റ്റേഷനുകള്‍ നവീകരിക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചതായി വിവിധ സോണുകളിലെ ജനറല്‍ മാനേജര്‍മാര്‍ക്ക് ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി കത്തയച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി