ദേശീയം

ത്രിപുരയിലെ ബിജെപി സര്‍ക്കാരിന്റെ 'ആദ്യ സമ്മാനം' സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: പതിറ്റാണ്ടുകള്‍ പിന്നിട്ട ഇടതുഭരണം അവസാനിപ്പിച്ച് ത്രിപുരയില്‍ ഭരണത്തിലേറിയ ബിജെപി സര്‍ക്കാരിന്റെ ആദ്യ 'സമ്മാനം' സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്. അഗര്‍ത്തല വിമാനത്താവളത്തിനു ത്രിപുരയിലെ അവസാന രാജാവ് മഹാരാജ ബീര്‍ ബിക്രം കിഷോര്‍ മാണിക്യ ബഹാദൂറിന്റെ പേരു നല്‍കാനുള്ള തീരുമാനമാണു കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദ്യോത് കിഷോര്‍ മാണിക്യയ്ക്കു സമ്മാനമായി മാറുന്നത്. പ്രദ്യോതിന്റെ മുത്തച്ഛനാണു മഹാരാജ ബീര്‍ ബിക്രം. 

ത്രിപുരയില്‍ ആദ്യ വിമാനത്താവളം പണികഴിപ്പിച്ചത് ബിക്രം കിഷോര്‍ മാണിക്യയുടെ കാലത്താണ്. രാജകുടുംബത്തിലെ ഇപ്പോഴത്തെ ഏക അവകാശിയാണു പ്രദ്യോാത് കിഷോര്‍ മാണിക്യ. 

ഉറ്റബന്ധുവായ പ്രദ്യോതിനെ സന്ദര്‍ശിക്കാനായി രാജസ്ഥാന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ വസുന്ധര രാജെ കഴിഞ്ഞ ദിവസം അഗര്‍ത്തലയില്‍ എത്തിയിരുന്നു. വസുന്ധരെ രാജെ പ്രദ്യോദിനൊപ്പം അഗര്‍ത്തലയിലെ  ഉജയന്ത കൊട്ടാരത്തില്‍ കഴിയുമ്പോഴാണ് സര്‍ക്കാര്‍  പ്രഖ്യാപനം വന്നത്. 

സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രദ്യോദ് മുഖ്യമന്ത്രി ബിപ്ലബ് ദേബിനു നന്ദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി