ദേശീയം

ജയാ ബച്ചന് ആയിരം കോടി രൂപയുടെ ആസ്തി; എംപിമാരില്‍ ഏറ്റവും സമ്പന്ന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ആയിരം കോടി രൂപയുടെ ആസ്തിയുമായി സമാജ് വാദി പാര്‍ട്ടി നേതാവ് ജയാ ബച്ചന്‍ എംപിമാരില്‍ ഏറ്റവും വലിയ സമ്പന്നയാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്.  ഉത്തര്‍പ്രദേശ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജയാ ബച്ചന്‍ നാമനിര്‍ദേശപത്രികയൊടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ആസ്തികണക്കുകള്‍. തെരഞ്ഞെടുപ്പില്‍ വിജയിച്ച് രാജ്യസഭയില്‍ എത്തുന്നതോടെ ആസ്തിയില്‍ ബിജെപി എംപി രവീന്ദ്ര കിഷോര്‍ സിന്‍ഹയുടെ പേരിലുളള റെക്കോഡാണ് പഴങ്കഥയാകുക. 2014ല്‍ ബിജെപി എംപി നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് 800 കോടി രൂപയാണ് ആസ്തി.

ഭര്‍ത്താവ് അമിതാഭ് ബച്ചനും തനിക്കുമായി സ്ഥാവര ജംഗമ വസ്തുക്കളായി ആയിരം കോടി രൂപയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലത്തില്‍ ജയാബച്ചന്‍ ബോധിപ്പിച്ചിരിക്കുന്നു. 2012ല്‍ 493 കോടി രൂപയുടെ ആസ്തി ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വര്‍ധന. അമിതാഭ്, ജയാ ബച്ചന്‍ ദമ്പതികള്‍ക്ക് ഒന്നാകെ 62 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഉളളതായി കണക്കുകള്‍ വ്യക്തമാക്കുന്നു. റോള്‍സ് റോയ്‌സ്, മെഴ്‌സിഡസ് ബെന്‍സ് ഉള്‍പ്പെടെ 13 കോടി രൂപ വില വരുന്ന 12 വാഹനങ്ങളും ഇവര്‍ക്ക് സ്വന്തമായിയുണ്ട്. നോയിഡ, ഭോപ്പാല്‍, പൂനെ, അഹമ്മദാബാദ്, ഗാന്ധിനഗര്‍ എന്നിവയ്ക്ക് പുറമേ ഇവര്‍ക്ക് ഫ്രാന്‍സിലും വാസയോഗ്യമായ ഭവനങ്ങള്‍ ഉളളതായി സത്യവാങ്മൂലം വെളിപ്പെടുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു