ദേശീയം

പാതയോരത്തെ കള്ളുഷാപ്പുകള്‍ തുറക്കാം, ഭേദഗതി കള്ളുഷാപ്പുകള്‍ക്കും ബാധകമെന്ന് സുപ്രിം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാതയോരങ്ങളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രിം കോടതി. പാതയോരങ്ങളിലെ മദ്യശാലകള്‍ നിരോധിച്ച വിധിയില്‍ നേരത്തെ വരുത്തിയ ഇളവുകള്‍ കള്ളുഷാപ്പുകള്‍ക്കും ബാധകമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി. പാതയോരങ്ങളിലെ മദ്യനിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു തീരുമാനമെടുക്കാമെന്നായിരുന്നു ഭേദഗതി.

പാതയോരങ്ങളിലെ മദ്യനിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു തീരുമാനമെടുക്കാമെന്നാണ് ഭേദഗതി ഉത്തരവില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയത്. പട്ടണങ്ങളിലെ പാതയോരങ്ങളില്‍ മദ്യശാല തുറക്കുന്നതിനുള്ള നിയന്ത്രണത്തില്‍ കോടതി നേരത്തെ ഇളവു വരുത്തിയിരുന്നു. പട്ടണം എന്നു സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ മദ്യശാലകള്‍ തുറക്കാമെന്നാണ് പുതിയ ഉത്തരവില്‍ വിശദീകരിച്ചത്. 

പഞ്ചായത്തുകളിലെ മദ്യശാലകളുടെ കാര്യത്തിലും സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ ഭേദഗതി കള്ളുഷാപ്പുകള്‍ക്കും ബാധകമാണെന്നാണ് സുപ്രിം കോടതി ഇപ്പോള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

വൈക്കം ചെത്തു തൊഴിലാളി യൂണിയനും കള്ളുഷാപ്പ് ലൈസന്‍സി അസോസിയേഷനുമാണ്, പാതയോര മദ്യശാലാ നിരോധന വിധിയില്‍ വ്യക്തത തേടി സുപ്രിം കോടതിയെ സമീപിച്ചത്. കള്ളുഷാപ്പുകള്‍ക്ക് ഇളവു നല്‍കണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു