ദേശീയം

ഇത്രവലിയ തോല്‍വി പ്രതീക്ഷിച്ചില്ലെന്ന് യുപി ഉപമുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞടുപ്പുകളില്‍ ഇത്ര വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. എസ്പിയിലേക്ക് ഇത്രയേറെ ബിഎസ്പി വോട്ടുകള്‍ പോകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2019 ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് എസ്പി ബിഎസ്പി കൂട്ടുകെട്ടിനെ തകര്‍ക്കാന്‍ പുതുതന്ത്രങ്ങള്‍ മെനയുമെന്നും അദ്ദേഹം പറഞ്ഞു.

ഫൂല്‍പൂര്‍ മണ്ഡലത്തില്‍ 59,613 വോട്ടുകള്‍ക്കാണ് എസ്പി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര പ്രസാജ് സിംഗ് ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. ഇവിടെ കഴിഞ്ഞ തെരഞ്ഞടുപ്പില്‍ കേശവ് പ്രസാദ് മൗര്യ 3ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് വിജയിച്ചത്. 

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യോഗിക്ക് മൂന്നു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. അവിടെയും ബിജെപിക്ക് വോട്ടില്‍ വലിയ കുറവാണുണ്ടായത്.എസ്പി സ്ഥാനാര്‍ത്ഥി 22000ത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്