ദേശീയം

മായാവതിക്ക് നന്ദി; ബിജെപിക്ക് ജനം മറുപടി നൽകിയെന്ന് അഖിലേഷ് യാദവ്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ:  ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ബിഎസ്പി നേതാവ് മായാവതിക്ക് നന്ദി പറഞ്ഞ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സംസ്ഥനത്തെ  മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലങ്ങളിൽ നടന്ന തെരഞ്ഞടുപ്പിൽ ഇതാണ് അവസ്ഥയെങ്കിൽ  ഇനിയൊരു തിരഞ്ഞെടുപ്പ് വന്നാല്‍ ജനങ്ങളുടെ പ്രതികരണം എന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളെന്നും അഖിലേഷ് അഭിപ്രായപ്പെട്ടു.

ഗോരഖ്പുരിലെയും ഫൂല്‍പ്പൂരിലെയും വിജയത്തിന് ബിഎസ്പിയ്ക്കും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നന്ദി പറയുന്നു. ഏറ്റവും അനുയോജ്യമായ മറുപടിയാണ് ജനങ്ങള്‍ ബിജെപിക്ക് നല്കിയത്. സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതിനുള്ള തെളിവാണ് തെരഞ്ഞടുപ്പ് വിജയമെന്നും അഖിലേഷ് പറഞ്ഞു

നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. ജിഎസ്ടി വന്നതോടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി. പലര്‍ക്കും ബിസിനസ്സില്‍ നഷ്ടങ്ങളുണ്ടായി. യുപിയിലെ തിരഞ്ഞെടുപ്പ് ഫലം സാമൂഹ്യനീതിയുടെ വിജയമാണ്. ബിജെപി ഒരിക്കലുംഅവരുടെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു