ദേശീയം

ഐക്യനീക്കങ്ങള്‍ ശക്തമാക്കി രാഹുല്‍;  പവാറുമായി കൂടിക്കാഴ്ച നടത്തി, മമതയെയും കാണും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപിക്കേറ്റ ശക്തമായ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്‍സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്രയിലും ദേശീയതലത്തിലും ബിജെപിക്കെതിരായി മുന്നണി രൂപികരിക്കുന്നതിന്റെ സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. ഈ മാസം അവസാനം ഡല്‍ഹി സന്ദര്‍ശിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുമായും കൂടിക്കാഴ്ച നടത്താന്‍ രാഹുല്‍ ഗാന്ധി ഒരുങ്ങുന്നതായി പാര്‍ട്ടി വ്യത്തങ്ങള്‍ സൂചന നല്‍കുന്നു.ഇത്തരത്തില്‍ ബിജെപി വിരോധമുളള പാര്‍ട്ടികളുടെ വിശാല ഐക്യം രൂപപ്പെടുത്തിയെടുക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിര കെട്ടിപ്പെടുക്കാന്‍ ലക്ഷ്യമിട്ട് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി അത്താഴവിരുന്ന് ഒരുക്കിയിരുന്നു. 19 രാഷ്ട്രീയ പാര്‍ട്ടികളാണ് അത്താഴവിരുന്നില്‍ പങ്കെടുത്തത്. ഇതിന്പിന്നാലെ നടന്ന രാഹുല്‍ഗാന്ധി -ശരദ്പവാര്‍ കൂടിക്കാഴ്ചയ്ക്ക് ഏറേ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. ശരദ് പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലെയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ വര്‍ത്തമാനകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചര്‍ച്ചയില്‍ കടന്നുകൂടിയതായാണ് വിവരം. ബിജെപിക്കെതിരെ യോജിച്ചുളള പ്രവര്‍ത്തനം നടത്തേണ്ടതിന്റെ ആവശ്യകത ഇരുവരും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു.

2019 ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു കൂടിക്കാഴ്ച. ഇതിന് പുറമേ മഹാരാഷ്ട്രയില്‍ ബിജെപിക്കും ശിവസേനയ്ക്കും എങ്ങനെ വെല്ലുവിളി സൃഷ്ടിക്കാം എന്നതിന്റെ സാധ്യതയും ഇരുവരും ചര്‍ച്ച ചെയ്തു. നിലവില്‍ മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും അകല്‍ച്ചയിലാണ്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ശിവസേന പറയുന്നത്. ഈ അവസരം എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു