ദേശീയം

ഐന്‍സ്റ്റീന്റേതിനെക്കാള്‍ മികച്ച ശാസ്ത്ര സിദ്ധാന്തം വേദങ്ങളിലുണ്ടെന്ന് ഹോക്കിങ് പറഞ്ഞതായി കേന്ദ്ര  ശാസ്ത്ര  മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാത്തിനും മികച്ച ശാസ്ത്ര തത്വങ്ങള്‍ വേദങ്ങളിലുണ്ടെന്ന് വിഖ്യാത പ്രപഞ്ച ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി ഹര്‍ഷ വര്‍ധന്‍. ദേശീയ ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയിലാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. എവിടെയാണ് ഹോക്കിങ് ഇത് പറഞ്ഞിട്ടുള്ളത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങള്‍തന്നെ കണ്ടെത്തിയാല്‍ മതിയെന്നായിരുന്നു മന്ത്രിയുടെ ഉത്തരം. 

ഏത് വേദത്തിലാണ് ആപേക്ഷിക സിദ്ധാന്തത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്നും ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി പറഞ്ഞില്ല. മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ പഠനങ്ങള്‍ നടത്തി കണ്ടെത്തണം.നിങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍ എവിടെയാണ് ഇത് പറഞ്ഞിരിക്കുന്നത്  എന്ന് താന്‍ വ്യക്തമാക്കാമെന്ന് ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. 

ശാസ്ത്ര കോണ്‍ഗ്രസ് ചരിത്രത്തില്‍ ആദ്യമായാണ്  ശാസത്ര സിദ്ധാന്തങ്ങളെ വേദങ്ങളുമായി കൂട്ടിക്കെട്ടുന്നത്. ഹര്‍ഷവര്‍ധന്റെ പ്രസംഗത്തിന് എതിരെ ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ വാക്കുകള്‍ വിവരമില്ലായിമയുടെ അടയാളമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ