ദേശീയം

നിര്‍ഭയയുടെ അമ്മയുടേത് മികച്ച ശരീരപ്രകൃതി, പീഡിപ്പിക്കാന്‍ വരുന്നവര്‍ക്ക് മുന്നില്‍ കീഴടങ്ങിയാല്‍ ജീവന്‍ രക്ഷിക്കാം: കര്‍ണാടക മുന്‍ ഡിജിപി

സമകാലിക മലയാളം ഡെസ്ക്

മുന്‍ കര്‍ണാടക ഡിജിപി എച്ച്ടി സ്ലംഗിയാന, നിര്‍ഭയയുടെ അമ്മയെ കുറിച്ച് വിവാദ പ്രസ്താവന നടത്തി കുരുക്കിലായിരിക്കുകയാണ്. നിര്‍ഭയയുടെ അമ്മ ആശാദേവിയടക്കമുള്ളവരെ ആദരിക്കുന്ന ഒരു ചടങ്ങിനിടെയാണ് കര്‍ണാടക മുന്‍ ഡിജിപി എച്ച്ടി സംഗ്ലിയാന വിവാദ പ്രസ്താവന നടത്തിയത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയും ഇവര്‍ പ്രതികരിച്ചിട്ടുണ്ട്.

'നിര്‍ഭയയുടെ അമ്മയക്ക് മികച്ച ശരീര പ്രകൃതിയാണ് ഉള്ളത്. അപ്പോള്‍ ഇവരുടെ മകള്‍ എത്ര സുന്ദരിയായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളു'- ഇങ്ങനെയാണ് ചടങ്ങില്‍ സംസാരിക്കുന്നിതിനിടെ സംഗ്ലിയാന പറഞ്ഞത്. ബെംഗളൂരു മിറര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കഠിനപ്രയത്‌നം നടത്തുന്ന സ്ത്രീകളെ ആദരിക്കുന്നതായിരുന്നു ചടങ്ങ്. ഇതില്‍ ഡെല്‍ഹിയില്‍ ഓടുന്ന ബസില്‍ വെച്ച് പതിനാറ് പേരാല്‍ ക്രൂരബലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ട 'നിര്‍ഭയ' എന്ന് വിളിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ അമ്മ ആശാദേവിയും ഉള്‍പ്പെട്ടിരുന്നു. പ്രസംഗത്തിനിടെ സംഗ്ലിയാനയുടെ പരാമര്‍ശത്തിനിടെ ചടങ്ങില്‍ പങ്കെടുത്തവര്‍ തന്നെ രംഗത്തെത്തി. 

നിര്‍ഭയയെ കുറിച്ചുള്ള പരാമര്‍ശത്തോടൊപ്പം സംഗ്ലിയാന സ്ത്രീകള്‍ക്ക് നല്‍കിയ സുരക്ഷാ നിര്‍ദേശങ്ങളും വിവാദമായി. 'നിങ്ങള്‍ക്ക് നേരെ ആരെങ്കിലും ബലംപ്രയോഗിക്കാന്‍ നോക്കിയാല്‍ കീഴടങ്ങുക. അതാണ് സുരക്ഷിതം. കൊല്ലപ്പെടുന്നതിനേക്കാള്‍ ജീവന്‍ രക്ഷിക്കുകയാണ് വേണ്ടത് എന്നാണ് അവര്‍ പറഞ്ഞത്.

സംഗ്ലിയാനയുടെ പ്രസ്താവനയോട് ഇതുവരെ നിര്‍ഭയയുടെ അമ്മ പ്രതികരിച്ചിട്ടില്ല. നീതി എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും ചടങ്ങില്‍ സംസാരിക്കുന്നതിനിടെ അവര്‍ പറഞ്ഞു. നമുക്ക് പോലീസും നിയമവുമൊക്കെയുണ്ട്. എന്നാല്‍ നീതി അത്രം എളുപ്പം കിട്ടില്ല'- ആശാദേവി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്