ദേശീയം

'നേതാക്കൾക്ക് ജയ് വിളി വേണ്ട' ; കോൺ​ഗ്രസ് ശൈലിയിൽ മാറ്റം വരുത്താനുറച്ച് രാഹുൽ ​ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എഐസിസി സമ്മേളനത്തിൽ നേതാക്കൾ പ്രസം​ഗിക്കുമ്പോൾ, അവരുടെ അനുയായികൾ സിന്ദാബാദ് വിളിക്കുന്ന രീതി സുപരിചിതമാണ്. എന്നാൽ ഈ ശൈലിക്ക് മാറ്റം വരുത്താനുള്ള നീക്ക്തതിലാണ് കോൺ​ഗ്രസ് അധ്യക്ഷൻ. ഓരോ നേതാക്കള്‍ക്കും അനുയായികള്‍ സിന്ദാബാദ് വിളിക്കുന്ന രീതിയും വേണ്ടെന്ന് രാഹുൽ നിർദേശം നൽകി. 

സമ്മേളന വേദിയിലെ പതിവ് നേതൃബാഹുല്യം വേണ്ടെന്നും രാഹുൽ നിർദേശിച്ചു. പ്ലീനറി സമ്മേളന വേദിയിൽ പ്രസം​ഗിക്കുന്ന നേതാവ് മാത്രം മതി. സ്റ്റേജ് എന്ന രീതിതന്നെ ഉണ്ടാവില്ല. ഒരാള്‍ പ്രസംഗിക്കുമ്പോള്‍ പ്രധാന നേതാക്കളുള്‍പ്പെടെ എല്ലാവരും സദസ്സില്‍ ഇരിക്കണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. പ്രസംഗിക്കുന്നവര്‍ കോണ്‍ഗ്രസ് അധ്യക്ഷനുള്‍പ്പെടെ പ്രമുഖ നേതാക്കളുടെ പേര് എടുത്തു പറയുന്ന രീതി ഒഴിവാക്കണം. കാര്യമാത്ര പ്രസക്തമായി നിശ്ചിത സമയത്ത് പ്രസംഗം അവസാനിപ്പിക്കണമെന്നും രാഹുൽ നിർദേശിച്ചു. 

എല്ലാ സംസ്ഥാനങ്ങളില്‍നിന്നും പാര്‍ട്ടിയുടെ ഏറ്റവും താഴേത്തട്ടിലെ ഘടകമായ ബൂത്ത് സമിതികളുടെ അഞ്ച് പ്രസിഡന്റുമാരെ വീതം ഇക്കുറി പ്ലീനറിക്ക് ക്ഷണിച്ചിട്ടുണ്ട്. സാധാരണ എ.ഐ.സി.സി. അംഗങ്ങളും പി.സി.സി. അംഗങ്ങളും മാത്രമാണ് ഉണ്ടാവുക. മികച്ച പ്രകടനം കാഴ്ചവെച്ച ബൂത്ത് പ്രസിഡന്റുമാരെയാണ് ക്ഷണിച്ചിരിക്കുന്നത്. എറണാകുളം ചെങ്ങമനാട് പഞ്ചായത്തിലെ കെ.കെ. ഹുസൈന്‍, കോഴിക്കോട് എലത്തൂര്‍ മണ്ഡലത്തിലെ കെ. റെലിഷ്, പത്തനംതിട്ട അടൂരില്‍നിന്ന് സൈമണ്‍ അലക്‌സാണ്ടര്‍, തൃശ്ശൂര്‍ നാട്ടികയില്‍നിന്ന് എസ്. മുഹമ്മദ്, തിരുവനന്തപുരം ആങ്ങോടുനിന്നുള്ള പി.കെ. മനുകുമാര്‍ എന്നിവരാണ് സമ്മേളനത്തിലേക്ക് കേരളത്തില്‍നിന്ന് ക്ഷണം ലഭിച്ച ബൂത്ത് പ്രസിഡന്റുമാര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ