ദേശീയം

ടോൾ ജീവനക്കാരന്റെ മുഖത്തടിച്ച് ബിജെപി എംഎൽഎ;  കേസെടുക്കാതെ പൊലീസ്‌;വീഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

ജയ്പൂർ: രാജസ്ഥാനിലെ ബൻസ്‌വാര ജില്ലയിലെ ടോൾബൂത്തിൽ കയറി ബി.ജെ.പി എം.എൽ.എ ജീവനക്കാരെ മർദ്ദിക്കുന്ന വീഡിയോ വൈറലായി. സംസ്ഥാനത്തെ ഭരണകക്ഷിയായ ബി.ജെ.പിയുടെ ജീത്‌മൽ കാന്താണ് ബദാലിയയിലെ ടോൾ ബൂത്തിൽ കയറി ജീവനക്കാരെ മർദ്ദിച്ചത്.

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം. വീഡിയോ വൈറലായെങ്കിലും സംഭവത്തിൽ പരാതി നൽകാൻ ജീവനക്കാർ തയ്യാറായില്ല. പരാതിയില്ലാതെ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസിന്റെ വാദം. എം.എൽ.എയും ജീവനക്കാരും തമ്മിലുണ്ടായ തെറ്റിദ്ധാരണയാണ് സംഭവത്തിന് പിന്നിലെന്നും അവർക്ക് പരാതിയില്ലെന്നും ബൻസ്‌വാര എസ്.പി കലു റാം റാവത് പറഞ്ഞു. സംഭവത്തോട് പ്രതികരിക്കാൻ എം.എൽ.എ ജീത്‌മൽ കാന്ത് തയ്യാറായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം