ദേശീയം

'526 കോടി രൂപയുടെ യുദ്ധവിമാനത്തിന് നല്‍കിയത് 1670 കോടി രൂപ'; കേന്ദ്രത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ 526 കോടി രൂപയുടെ യുദ്ധവിമാനത്തിന് മോദി സര്‍ക്കാര്‍ നല്‍കിയത് 1670 കോടിയെന്ന് രാഹുല്‍ ഗാന്ധി. ഇതുവഴി ഖജനാവിന് 40000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ തയ്യാറാകണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 

അതേസമയം മോദിക്കെതിരെ രാഹുല്‍ ഗാന്ധി അവിശ്വാസപ്രമേയം നല്‍കണമെന്ന് യുപിഎ സഖ്യകക്ഷികള്‍ ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെന്നാണ് യുപിഎ നേതാക്കള്‍ പ്രതികരിച്ചത്.

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ നടത്തിയ പ്രസംഗത്തില്‍ മോദിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചിരുന്നു. തട്ടിപ്പുകാരും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തിന്റെ പേരാണ് മോദിയെന്ന് ഇന്നലെ രാഹുല്‍ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു