ദേശീയം

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ ബിജെപിക്കെതിരെ നടപടി വേണം : യെച്ചൂരി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പെ ബിജെപി വക്താവ് പ്രസ്താവിച്ചതില്‍ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയാണ് ഇതോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ ബിജെപിക്കെതിരെ നടപടി എടുക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം. 

ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് കമ്മീഷന്റെ പ്രഖ്യാപനത്തിന് മുമ്പേ കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ട്വിറ്ററിലൂടെ പങ്കുവെച്ചത്. മെയ് 12 ന് വോട്ടെടുപ്പും 18 ന് വോട്ടെണ്ണലും നടക്കുമെന്നായിരുന്നു ട്വീറ്റ്. എന്നാല്‍ സംഭവം വിവാദമായതോടെ ഒരു ദേശീയ വാര്‍ത്താ ചാനല്‍ നല്‍കിയത് പകര്‍ത്തുകയായിരുന്നു എന്നാണ് മാളവ്യയുടെ വിശദീകരണം.

തെരഞ്ഞെടുപ്പ് തീയതി ചോര്‍ന്നതായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെ, ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സിബിഐയെ അന്വേഷണത്തിനായി കമ്മീഷന്‍ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത