ദേശീയം

ചോദ്യപേപ്പര്‍ ചോര്‍ച്ച: സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:   ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണം ഉയര്‍ന്ന രണ്ടു പരീക്ഷകള്‍ സിബിഎസ്ഇ റദ്ദാക്കി. പത്താ ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. 

നേരത്തെ സിബിഎസ്ഇ പരീക്ഷയുടെ പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് സിബിഎസ്ഇയുടെ ഉന്നതതലയോഗം വിലയിരുത്തിയിരുന്നു. 12ാം ക്ലാസിലെ അക്കൗണ്ടന്‍സി പരീക്ഷയുടെ പേപ്പര്‍ ചോര്‍ന്നെന്ന് വ്യാജപ്രചാരണം നടത്തുകയായിരുന്നു സിബിഎസ്ഇ പറയുന്നു. ചോര്‍്‌ന്നെന്ന് വാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ സിബിഎസ്ഇ ഉന്നതവിദ്യാഭ്യാസ സമിതി യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഇറക്കിയ പ്രസ്താവനയിലാണ് സിബിഎസ്ഇ ഇക്കാര്യം വ്യക്തമാക്കിയത്.

വാര്‍ത്ത വന്നതിന്റ അടിസ്ഥാനത്തില്‍ എല്ലാ പരീക്ഷാ സെന്ററുകളിലും പരിശോധന നടത്തിയെന്നും, സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തിയെന്നും സിബിഎസ്ഇ അധികൃതര്‍ വ്യക്തമാക്കി. അതേസമയം തെറ്റിദ്ധരിപ്പിക്കാന്‍ ചില നീചന്‍മാര്‍ ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം വേണമെന്നും സിബിഎസ്ഇ വ്യക്തമാക്കി

ചോദ്യപേപ്പര്‍ ചോര്‍ന്നതായി ഡല്‍ഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രണ്ടാം സെറ്റിലെ ചോദ്യപേപ്പറുമായി യോജിക്കുന്നവയാണ് പുറത്തായ ചോദ്യപേപ്പറിലുണ്ടായിരുന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു ചോര്‍ച്ച കണ്ടെത്തിയത്.

ഡല്‍ഹിയിലെ റോഹ്‌നി ഏരിയയില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ കോപ്പി വാട്ട്‌സ് ആപ്പിലൂടെ പ്രചരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍