ദേശീയം

കുതിരയെ സ്വന്തമാക്കി, ഓടിച്ചു ; ദലിത് യുവാവിനെ സവര്‍ണര്‍ തല്ലിക്കൊന്നു 

സമകാലിക മലയാളം ഡെസ്ക്

ഭാവ്‌നഗര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ ദലിത് യുവാവിനെ സവര്‍ണ വിഭാഗത്തില്‍പ്പെട്ടവര്‍ മര്‍ദ്ദിച്ചുകൊന്നു. കുതിരയെ വാങ്ങിയതും, അതിനെ ഓടിച്ചതുമാണ് സവര്‍ണരെ പ്രകോപിപ്പിച്ചത്. പ്രദീപ് റാത്തോഡ് (21) എന്ന യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ ടിംബി ഗ്രാമത്തിലാണ് സംഭവം. 

ദലിത് സമുദായത്തില്‍പ്പെട്ട പ്രദീപ് കുതിരയെ വാങ്ങുന്നതിനെ ഗ്രാമത്തിലെ സവര്‍ണര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ പ്രദീപിന്റെ അച്ഛന്‍ കാലുഭായ് റാത്തോഡ് രണ്ടുമാസം മുമ്പ് കുതിരയെ സ്വന്തമാക്കുകയും, മകന് കൈമാറുകയുമായിരുന്നു. ഇതോടെ കുതിരയെ ഓടിക്കരുതെന്ന നിര്‍ദേശവുമായി സവര്‍ണര്‍ വീണ്ടും രംഗത്തെത്തി. 

എന്നാല്‍ ഇത്തരം എതിര്‍പ്പുകളെ തള്ളിക്കളഞ്ഞ പ്രദീപ് കുതിരയെ ഗ്രാമത്തിലൂടെ ഓടിക്കുകയും ചെയ്തു. ദലിതന്‍ കുതിരപ്പുറത്ത് യാത്രചെയ്യുന്നത് സഹിക്കാതിരുന്ന സവര്‍ണ വിഭാഗക്കാര്‍ പ്രദീപിനെ ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാതിയോടെ ഫാംഹൗസിന് സമീപമാണ് പ്രദീപിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. സമീപത്ത് കുതിരയും ചത്തുകിടന്നിരുന്നു. 

സംഭവത്തില്‍ ഉംറാന പൊലീസ് കേസെടുത്തു. കൊലപാതകത്തില്‍ പങ്കാളികളായ മൂന്നുപേരെ അറസ്റ്റുചെയ്തതായി പൊലീസ് പറഞ്ഞു. നേരത്തെ കൊലയാളികളെ പിടികൂടാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പറഞ്ഞ് പ്രദീപിന്റെ കുടുംബം രംഗത്തുവന്നിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍