ദേശീയം

എന്‍ഡിഎ സര്‍ക്കാരിന്റേത് ദളിത് വിരുദ്ധ നിലപാട്; ജെഡിയു നേതാവ് രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

പാറ്റ്‌ന: ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുളള എന്‍ഡിഎ സര്‍ക്കാരിന്റെ ദളിത് വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ജെഡിയു നേതാവ് പാര്‍ട്ടി വിട്ടു. മുന്‍ നിയമസഭ സ്പീക്കര്‍ ഉദയ് നാരായണ്‍ ചൗധരിയാണ് ജെഡിയുവില്‍ നിന്നും രാജിവെച്ചത്. ദളിത് വിഭാഗത്തില്‍ വലിയ സ്വാധീനമുളള നേതാവായ ഉദയ് നാരായണ്‍ ചൗധരിയുടെ രാജി ബീഹാറിലെ എന്‍ഡിഎ- ജെഡിയു സഖ്യത്തിന് തിരിച്ചടിയായി. 

അടുത്തിടെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുളള എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ തന്നെ വേദനിപ്പിച്ചതായി ഉദയ് നാരായണ്‍ ചൗധരി പ്രതികരിച്ചു. ദളിത് വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ്് നിര്‍ത്തലാക്കി, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുളള നിയമം സുപ്രീംകോടതി ദുര്‍ബലമാക്കിയതില്‍ മൗനം അവലംബിച്ചു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടികാണിച്ചായിരുന്നു മുന്‍ സ്പീക്കറുടെ നടപടി. മുതലാളികളെ പ്രീണിപ്പിക്കുന്ന നയമാണ് ബീഹാര്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഉദയ് നാരായണ്‍ ചൗധരിക്ക് പിന്നാലെ നിരവധി ജെഡിയു പ്രവര്‍ത്തകരും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ജെഡിയു- ബിജെപി ബന്ധത്തെ സാരമായി ബാധിക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ