ദേശീയം

നാല് ടിഎംസി ജലം ഉടന്‍ വിട്ടുനല്‍കണം; കാവേരി ബോര്‍ഡ് രൂപീകരണം വൈകുന്നതില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തമിഴ്‌നാടിന് നാല് ടിഎംസി ജലം കര്‍ണാടക ഉടന്‍ വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി. അതേസമയം കാവേരി നദിജല ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കാന്‍ വൈകുന്നതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരും.കോടതിയലക്ഷ്യ നടപടിയിലേക്ക് കടക്കുമെന്നും കോടതി കേന്ദ്രത്തിന്
മുന്നറിയിപ്പ് നല്‍കി

കര്‍മ്മ പദ്ധതി രൂപികരിക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് ചൊവ്വാഴ്ചക്കകം
അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കര്‍ണാടക തെരഞ്ഞെടുപ്പ് കോടതിയുടെ വിഷയമല്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. 

നേരത്തെ മെയ് മൂന്നിന് മുമ്പ് സമഗ്ര പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാനായിരുന്നു സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നത്.  ഈ കാലവാവധി അവസാനിക്കാനിരിക്കെ കൂടുതല്‍ സമയം ചോദിച്ച് എത്തിയ കേന്ദ്രത്തെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.

കോടതി ഉത്തകരവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ സംഘര്‍ഷം കനക്കുന്നതിനെച്ചൊല്ലി കേന്ദ്രത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് കേന്ദ്രം നദീജല ബോര്‍ഡ് സ്ഥാപിക്കാത്തത് എന്നാണ് തമിഴ്‌നാട് ആരോപിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു