ദേശീയം

മാല മോഷണ ശ്രമം പാളി, ബൈക്ക് നിറുത്തി ഇറങ്ങിയ മോഷ്ടാക്കള്‍ യുവതിയെ ആക്രമിച്ചു (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബൈക്കിലെത്തി മാല പൊട്ടിക്കാന്‍ ശ്രമിച്ചതു ചെറുത്ത യുവതിക്കുനേരെ മോഷ്ടാക്കളുടെ ആക്രമണം. ബംഗളൂരു ആര്‍ആര്‍ നഗറിലാണ് പട്ടാപ്പകല്‍ അക്രമികള്‍ അഴിഞ്ഞാടിയത്.

വീടിനു മുന്നില്‍നിന്ന് അയല്‍ക്കാരിയോടു സംസാരിക്കുകയായിരുന്ന യുവതിക്കു നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടു പേര്‍ ഇവരുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ ചെറുത്തതോടെ ശ്രമം പാളി. തുടര്‍ന്ന് ബൈക്കില്‍ അല്‍പ്പം മുന്നോട്ടുപോയ അക്രമികള്‍ വണ്ടിനിറുത്തി ഇറങ്ങി തിരികെ വന്ന് ശാരീരികമായി ആക്രമിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്ന സ്ത്രീ ഓടി വീട്ടിലേക്കു കയറിയെങ്കിലും യുവതി രണ്ടുപേരോടും പൊരുതി നിന്നു. തുടര്‍ന്ന് അക്രമികള്‍ ബൈക്കില്‍ കയറി സ്ഥലം വിടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍