ദേശീയം

ബംഗാളില്‍ ബിജെപിയുമായി ധാരണയില്ലെന്ന് ബിമന്‍ ബസു; ബിജെപിയും തൃണമൂലും തുല്യ ശത്രുക്കള്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം -ബിജെപി ധാരണ എന്ന തരത്തില്‍  പ്രചരിപ്പിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബിമന്‍ ബസു. അങ്ങനെ ഒരു ധാരണ സംസ്ഥാനത്ത് ഒരിടത്തുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയേയും തൃണമൂലിനേയും തുല്യ ശത്രുക്കളായിട്ടാണ് സിപിഎമ്മും ഇടതുമുന്നണിയും കണക്കാക്കുന്നത്. തൃണമൂലിന്റെ ആക്രമണം നേരിടാന്‍ ബിജെപിയുമായി ഒരു തരത്തിലുമുളള ധാരണയോ നീക്കുപോക്കോ ഉണ്ടാക്കുന്ന പ്രശ്‌നമില്ല. അങ്ങനെ ആരെങ്കിലും ബിജെപിയും തൃണമൂലും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ബിമന്‍ ബസു പറഞ്ഞു.

ഇടതുമുന്നണിയ്ക്ക് പത്രിക സമര്‍പ്പിക്കാന്‍ കഴിയാതെ വന്നയിടങ്ങളില്‍ പ്രദേശികാടിസ്ഥാനത്തില്‍  അംഗീകൃതരായ  സ്വതന്ത്രരെ പിന്തുണയ്ക്കും. ഇത് ഏതെങ്കിലും പാര്‍ടിയുമായുള്ള ധാരണയോ സഖ്യമോ അല്ല .അങ്ങനെ ചിത്രീകരിക്കാന്‍ ശ്രമിയ്ക്കുന്നത്  ദുരുദ്ദേശപരമാണ്  ബിമന്‍ ബസു പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ