ദേശീയം

പത്തു വര്‍ഷത്തിനകം കോണ്‍ഗ്രസിന് പത്തു വനിതാ മുഖ്യമന്ത്രിമാര്‍ വരും: രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : അടുത്ത പത്തു വര്‍ഷം കൊണ്ട് രാജ്യത്ത് കോണ്‍ഗ്രസില്‍നിന്ന് പത്തു വനിതാ മുഖ്യമന്ത്രിമാരുണ്ടാവണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അത്തരമൊരു അജന്‍ഡയാണ് പാര്‍ട്ടിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി.

ബംഗളൂരുവിലെ പരിപാടിയില്‍ സംബന്ധിച്ചുകൊണ്ടാണ് രാഹുല്‍ നിലപാടു വ്യക്തമാക്കിയത്. പല മുതിര്‍ന്ന നേതാക്കളെയും അലോസരപ്പെടുത്തുന്നതാണ് ഇ്ത്തരമൊരു നിലപാടെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍ ഈ നിലപാടില്‍ മാറ്റമില്ല. അടുത്ത പത്തു വര്‍ഷം രാജ്യത്ത് പത്തു കോണ്‍ഗ്രസ് വനിതാ മുഖ്യമന്ത്രിമാര്‍ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ വനിതകള്‍ക്കു നാമമാത്രമായ സ്ഥാനാര്‍ഥിത്വം നല്‍കിയ നടപടിയില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന് രാഹുല്‍ വ്യക്തമാക്കി.

2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. അക്കാര്യം തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനത്തെ അനുസരിച്ചിരിക്കും. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാല്‍ തീര്‍ച്ചയായും പ്രധാനമന്ത്രി പദം ഏറ്റെടുക്കും. ബംഗലൂരിവില്‍ പ്രമുഖ വ്യക്തികളുമായുള്ള സംവാദത്തിനിടെ രാഹുല്‍ വ്യക്തമാക്കി.

യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപി നടപടിയെ രാഹുല്‍ഗാന്ധി ചോദ്യം ചെയ്തു. അഴിമതിക്കാരനെയാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. അഴിമതിക്കേസില്‍ ജയിലില്‍ പോയ യെദ്യൂരപ്പയെ എന്തിനാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്