ദേശീയം

രജനിയും മോദിയും കൈകോര്‍ത്താല്‍ തമിഴ്‌നാട്ടില്‍ വിജയം കൊയ്യാം: ആര്‍എസ്എസ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ വ്യക്തിപ്രഭാവവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണനിപുണതയും തമിഴ്‌നാട്ടില്‍ ബിജെപിക്ക് വിജയം കൊണ്ടു വരാമെന്ന് ആര്‍എസ്എസ് കണക്കൂകൂട്ടുന്നു. രജനിയുടെ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയുമായി സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രജനിയുടെ പാര്‍ട്ടിപരിപാടി ബിജെപിയുമായി ഒത്തുപോകുന്ന തരത്തിലാകുമെന്നാണ് ആര്‍എസ്എസിന്റെ പ്രതീക്ഷ.

ജയലളിതയുടെ മരണത്തിന് പിന്നാലെ തമിഴ്‌നാട്ടിലെ ലക്കുകെട്ട ഭരണത്തിന് പിന്നാലെയായിരുന്നു രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കാനുള്ള രജനിയുടെ തീരുമാനം. ഇതിനൊടപ്പം തന്നെ രണ്ട് പുതിയ പാര്‍ട്ടികള്‍ കൂടി തമിഴ് നാട്ടില്‍ രരൂപം കൊണ്ടു. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും ടിടിവി ദിനകരന്റെ പാര്‍ട്ടിയുമായിരുന്നു. 

രജനിയുടെ പാര്‍ട്ടി ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് സൂചന. രജനീ മക്കള്‍ മന്ത്രം എന്നായിരിക്കും പാര്‍ട്ടിയുടെ പേര്. രജനിയുടെ പുതിയ പാര്‍ട്ടി തമിഴ്‌നാട്ടില്‍ 33 സീറ്റുകള്‍ ലഭിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ രജനിയും മോദിയും കൈകോര്‍ത്താല്‍ തമിഴ്‌നാട്ടില്‍ വിജയം കൊയ്യുമെന്ന് ആര്‍എസ്എസ് നേതാവ് ഗുരുമൂര്‍ത്തി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ